ജാമ്യത്തുക കെട്ടിവെയ്ക്കാനില്ല; കുറ്റവിമുക്തരാകാതെ ഒമ്പത് വനിതാ തടവുകാർ

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഏഴ് വനിതകൾ 14 വർഷത്തിലേറെയായി ശിക്ഷയിളവില്ലാതെ കഴിയുന്നുണ്ടെന്നും റിപ്പോർട്ട്
ജാമ്യത്തുക കെട്ടിവെയ്ക്കാനില്ല; കുറ്റവിമുക്തരാകാതെ ഒമ്പത് വനിതാ തടവുകാർ
Published on

ജാമ്യത്തുക കെട്ടിവെക്കാനില്ലാത്തതിനാൽ ജയിൽ മോചിതരാകാൻ കഴിയാത്ത ഒമ്പത് വനിത തടവുകാർ ജയിലുകളിലുണ്ടെന്ന് റിപ്പോർട്ട്. ഡിറ്റെൻഷൻ സെന്‍റർ ഇല്ലാത്തതിനാൽ ജാമ്യം കിട്ടിയിട്ടും വിയ്യൂർ വനിത ജയിലിൽ ഒരു വിദേശ വനിത കഴിയുന്നുണ്ട്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഏഴ് വനിതകൾ 14 വർഷത്തിലേറെയായി ശിക്ഷയിളവില്ലാതെ കഴിയുന്നുണ്ടെന്നും റിപ്പോർട്ട്.

ALSO READ: മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധത മൂത്ത്; തെറ്റായ രാഷ്ട്രീയ വീക്ഷണമുള്ള ഉദ്യോഗസ്ഥരെ സർക്കാർ ഒപ്പം നിർത്തില്ല: എ.വിജയരാഘവൻ


വിക്ടിം റൈറ്റ്സ് സെൻ്റർ പ്രോജക്ട് കോ ഓർഡിനേറ്റർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് തിരുവനന്തപുരം, അട്ടക്കുളങ്ങര, കണ്ണൂർ ജയിലുകളിൽ ഒമ്പത് വനിതാ തടവുകാർ പണമില്ലാത്തതിൻ്റെ പേരിൽ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടന്ന് വ്യക്തമാക്കുന്നത്. ശിക്ഷായിളവ്, പരോൾ തുടങ്ങിയവക്കായി എത്ര അപേക്ഷകൾ പരിഗണനയിലുണ്ടെന്നും ജാമ്യം ലഭിച്ചിട്ടും സെക്യൂരിറ്റി തുക കെട്ടിവെക്കാൻ കഴിയാത്തതിനാൽ ജയിൽ കഴിയേണ്ടി വരുന്നവരുടെ സാമ്പത്തിക സ്ഥിതി എന്തെന്നും അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി.

ജാമ്യത്തുക കെട്ടിവെക്കാനാവാത്തതിനാൽ ജയിലിൽ തന്നെ കഴിയേണ്ടിവരുന്ന തടവുകാരെ സഹായിക്കാൻ രൂപീകരിച്ച സഹായ പദ്ധതിയിൽ എത്ര രൂപയുണ്ടെന്ന് അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. ജാമ്യം കിട്ടിയിട്ടും സാമ്പത്തിക ബുദ്ധിമുട്ട് മൂലം ജയിലിന് പുറത്തിറങ്ങാൻ കഴിയാത്തവർക്ക് വേണ്ടിയുള്ള പദ്ധതിയുടെ വിശദാംശങ്ങളാണ് ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് തേടിയത്. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയ എടുത്ത ഹർജിയാണ് ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com