ഹേമ കമ്മറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണമില്ല; ഹർജി തള്ളി സുപ്രീം കോടതി

സംസ്ഥാന സർക്കാർ, സിബിഐ, ദേശീയ വനിതാ കമ്മീഷനെയടക്കം എതിർ കക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചത്
ഹേമ കമ്മറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണമില്ല; ഹർജി  തള്ളി സുപ്രീം കോടതി
Published on

ഹേമ കമ്മറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണമില്ലെന്ന് സുപ്രീം കോടതി. അഭിഭാഷകന്‍ അജീഷ് കളത്തിൽ സമർപ്പിച്ച ഹർജി തള്ളിയാണ് സുപ്രീം കോടതി ഉത്തരവ്.കേസുമായി അഭിഭാഷകനുള്ള ബന്ധമടക്കം കോടതി ചോദ്യം ചെയ്തു.  ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ 5 വർഷം പൂഴ്ത്തിവെച്ചതാണെന്നും ഇതിൽ CBI അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.

സർക്കാർ 5 വർഷം ഹേമ കമ്മറ്റി റിപ്പോർട്ട് പൂഴ്ത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വരാൻ CBI അന്വേഷിക്കണമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.ഹേമ കമ്മറ്റി പ്പോർട്ടിൽ പുറത്തുവന്ന മൊഴികളുടെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും സിനിമാ പ്രശ്നങ്ങൾ പഠിക്കാൻ ദേശീയ വനിതാ കമ്മീഷനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സർക്കാർ, സിബിഐ, ദേശീയ വനിതാ കമ്മീഷനെയടക്കം എതിർ കക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് ബുധനാഴ്ച വിസമ്മതിച്ചിരുന്നു. ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com