
ഓണത്തിന് പൊലീസ് ഉദ്യോഗസ്ഥർക്ക് അവധി നൽകില്ലെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി. സെപ്റ്റംബർ 14 മുതൽ 18 വരെ അവധി അനുവദിക്കില്ല എന്നാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിൽ പറയുന്നത്. ഒരുമിച്ചുള്ള അവധികൾ അനുവദനീയമല്ലെന്നും, സ്വാഭാവികമായ ലീവുകളും അത്യാവശ്യഘട്ടങ്ങളിലുള്ളവ ലീവുകളും നൽകുമെന്നും എസ് പി വി.അജിത് അറിയിച്ചു. ജില്ലയിലെ ഉദ്യോഗസ്ഥരുടെ എണ്ണം പരിമിതമാണെന്നും ഓണസമയത്ത് സുരക്ഷ ഒരുക്കാൻ സേനാബലം അത്യാവശ്യമാണെന്നും പൊലീസ് മേധാവി വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദവും ആത്മഹത്യ പ്രവണതയും ചർച്ചയാകുന്ന സമയത്തുള്ള ഉത്തരവ് വലിയ ചർച്ചകൾക്ക് വഴി തെളിച്ചിട്ടുണ്ട്.