
ക്ഷേത്രം പണിയാൻ സ്ഥലം വിട്ടുകൊടുക്കാത്തതിന് ദമ്പതികൾക്ക് മർദനം. തിരുവനന്തപുരം കരിക്കകം സ്വദേശി അനീഷിനും ഭാര്യ ആര്യയ്ക്കുമാണ് മർദനമേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
കരിക്കകം സ്വദേശി രാജേന്ദ്രന്റെ നേതൃത്വത്തിലാണ് മർദിച്ചത്. രാജേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു.