
കോൺഗ്രസിലെ പൊട്ടിത്തെറി ചിലയാളുകളുടെ പിടിവാശിമൂലമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. കോൺഗ്രസ് നേതാവ് തന്നെ ഇടതുമുന്നണി ജയിക്കുമെന്ന് പറഞ്ഞു. സരിൻ എത്ര സമയം കൊടുത്താലും കോൺഗ്രസ് നന്നാകില്ല. സരിൻ നിലപാട് പ്രഖ്യാപിച്ചാൽ പിന്നീട് തീരുമാനമെടുക്കും. വരും ദിവസങ്ങളിൽ കൂടുതൽ പൊട്ടിത്തെറിയുണ്ടാകുമെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.
പാലക്കാട് സ്ഥാനാര്‍ഥി തര്‍ക്കത്തില്‍ നിലപാടും അതൃപ്തിയും കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി. സരിന്‍ പരസ്യമാക്കിയിരുന്നു. കോണ്‍ഗ്രസിനെയും രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർഥിത്വത്തേയും രൂക്ഷമായി വിമര്‍ശിച്ചാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സരിന്‍ സംസാരിച്ചത്. മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തന്നെ സ്ഥാനാര്‍ഥിയാക്കാത്തതല്ല പ്രശ്‌നമെന്നും സരിന്‍ വ്യക്തമാക്കി. വഴങ്ങിയാല്‍ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല, രാഹുല്‍ ഗാന്ധിയായിരിക്കും. ഹരിയാന ആവർത്തിക്കും. തന്റെ പാര്‍ട്ടി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സരിൻ പറഞ്ഞു.
പ്രത്യയശാസ്ത്ര ക്ലാരിറ്റിയുള്ള വ്യക്തിയാണ് സരിനെന്നും, അദ്ദേഹം സുഹൃത്താണെന്നുമായിരുന്നു കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഇതിനോടുള്ള പ്രതികരണം.
അതേസമയം, പി. സരിന് എതിരെ ഉടന്‍ നടപടി വേണ്ടെന്ന നിലപാടിലാണ് കെപിസിസി. നടപടി ഉണ്ടായാല്‍ സരിന് രക്തസാക്ഷി പരിവേഷം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. സിപിഎം നേതൃത്വം സരിനുമായി ആശയവിനിമയം നടത്തിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു.
ALSO READ: തിരുത്തിയില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരും; തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല, രാഹുല്‍ ഗാന്ധിയാകും