'ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ പാടില്ല', മുംബൈയിലെ കോളേജില്‍ റിപ്പ്ഡ് ജീന്‍സുകള്‍ക്കും ടീ ഷര്‍ട്ടുകള്‍ക്കും വിലക്ക്

എന്‍ജി ആചാര്യ ആന്‍ഡ് ഡികെ മറാത്തെ കോളേജ് പുറത്തിറക്കിയ നോട്ടീസില്‍ ക്യാംപസ് പരിസരത്ത് 'ശരീരം വെളിപ്പെടുത്തുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ്' പറയുന്നത്
എന്‍.ജി ആചാര്യ ആന്‍ഡ് ഡി.കെ മറാത്തെ കോളേജിന്റെ മുന്‍വശം
എന്‍.ജി ആചാര്യ ആന്‍ഡ് ഡി.കെ മറാത്തെ കോളേജിന്റെ മുന്‍വശം
Published on

മുംബൈയിലെ എന്‍.ജി ആചാര്യ ആന്‍ഡ് ഡികെ മറാത്തെ കോളേജില്‍ റിപ്പ്ഡ് ജീന്‍സുകള്‍ക്കും ടീ ഷര്‍ട്ടുകള്‍ക്കും വിലക്ക്. ശരീരം വെളിപ്പെടുത്തുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കോളേജ് പുറത്തിറക്കിയ പുതിയ ഡ്രസ് കോഡില്‍ പറയുന്നു.

ചെമ്പൂര്‍ ട്രോംബെ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് എന്‍ജി ആചാര്യആന്‍ഡ് ഡികെ മറാത്തെ കോളേജ്. സ്ഥാപനം പുറത്തിറക്കിയ നോട്ടീസ് പ്രകാരം 'ഫോര്‍മലും മാന്യവുമായ വേഷം' വേണം വിദ്യാര്‍ഥികള്‍ ധരിക്കാന്‍. ക്യാംപസിനുള്ളില്‍ ഹിജാബ്, നിഖാബ്, ബുര്‍ഖ, സ്‌കാര്‍ഫ്, തൊപ്പി എന്നിവ ധരിച്ചെത്തുന്നവര്‍ക്ക് കോമണ്‍ റൂമില്‍ ഇവ ഊരിവെച്ചതിന് ശേഷം മാത്രമേ ക്യാംപസ് പരിസരങ്ങളില്‍ സഞ്ചരിക്കാവൂ എന്നും നോട്ടീസില്‍ നിര്‍ദേശമുണ്ട്.

ക്യാംപസ് ഇതിന് മുന്‍പും ഈ കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഡ്രസ് കോഡുകള്‍ കൊണ്ടുവരികയും ഹിജാബ്, നിഖാബ്, ബുര്‍ഖ, തൊപ്പി എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ ഡ്രസ് കോഡുകള്‍ക്കെതിരെ ഒന്‍പത് വിദ്യാര്‍ഥിനികള്‍ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും അത് തള്ളിപോവുകയായിരുന്നു. വിലക്കുകള്‍ കൊണ്ടുവന്ന തീരുമാനം അച്ചടക്ക നടപടി മാത്രമാണെന്നും മുസ്ലീം വിരുദ്ധമല്ലെന്നുമായിരുന്നു കോളേജ് അധികൃതരുടെ നിലപാട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com