'സീറ്റ് പ്രതിസന്ധിയില്ല'; ആവർത്തിച്ച് വി ശിവന്‍കുട്ടി

എല്ലാവരുമായി കൂടിയാലോചിച്ച് പരിഹാരം കാണും
'സീറ്റ് പ്രതിസന്ധിയില്ല'; ആവർത്തിച്ച് വി ശിവന്‍കുട്ടി
Published on

പ്ലസ് വൺ സീറ്റിനു ക്ഷാമം ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ ആവർത്തിച്ചു. മലപ്പുറത്തും പ്ലസ് വൺ സീറ്റിനു ക്ഷാമമില്ലെന്നും എല്ലാവരുമായി കൂടിയാലോചിച്ച് പരിഹാരം കാണുമെന്നും വി ശിവൻകുട്ടി പറഞ്ഞു. സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി 2024 മെയ് 8 ലെ സർക്കാർ ഉത്തരവ് പ്രകാരം മലബാർ മേഖലയിലെ എല്ലാ സർക്കാർ സ്കൂളിലും 30 % മാർജിൻ സീറ്റ് വർധനവ് വരുത്തിയിരുന്നു. എയ്‌ഡഡ്‌ സ്കൂളുകളിൽ 20 % മാർജിൻ സീറ്റ് കൊണ്ടുവന്നു. ഇനിയും മാർജിൻ സീറ്റ് ആവിശ്യപ്പെടുന്ന എയ്‌ഡഡ്‌ സ്കൂളുകൾക്ക് 10 % അധികം നൽകുമെന്നും, മലബാറിൽ കഴിഞ്ഞ വർഷം 14 ബാച്ചുകൾ കൊണ്ടുവന്നെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. 

അതേസമയം, സംസ്ഥാനത്ത് പ്ലസ് വൺ സീറ്റിനു ക്ഷാമം ഉണ്ടെന്ന് അഹമ്മദ് ദേവർകോവിൽ എംഎൽഎ നിയമസഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ നടത്തിയെങ്കിലും സീറ്റിനു കുറവുണ്ടെന്നാണ് ഭരണകക്ഷി എംഎൽഎ നിയമസഭയിൽ വ്യക്തമാക്കിയത്. നയം തിരുത്തണമെന്നും കൂടുതൽ ബാച്ച് വേണമെന്നും പി.കെ കുഞ്ഞാലികുട്ടി നിയമസഭയിൽ ആവശ്യപ്പെട്ടു.

എന്നാല്‍, പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമാണെന്നും ഒട്ടേറെ പേർക്ക് ഇനിയും സീറ്റ് ലഭിക്കാനുണ്ടെന്നും പറഞ്ഞ് ഒട്ടേറെ പ്രതിഷേധങ്ങൾ സംസ്ഥാനത്ത് ഒട്ടാകെ നടന്നിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com