വിമാനത്തില്‍ വീല്‍ ചെയറില്ല; ക്യാബിനിലൂടെ ഇഴഞ്ഞ് ഭിന്നശേഷിക്കാരനായ ബ്രിട്ടീഷ് മാധ്യമപ്രവർത്തകന്‍

ലോകത്തിലെ അപകടകരമായ പല പ്രദേശങ്ങളിലും പത്രപ്രവർത്തനം നടത്തിയിട്ടുള്ള ആളാണ് ഫ്രാങ്ക് ഗാർഡ്നർ
വിമാനത്തില്‍ വീല്‍ ചെയറില്ല; ക്യാബിനിലൂടെ ഇഴഞ്ഞ് ഭിന്നശേഷിക്കാരനായ ബ്രിട്ടീഷ് മാധ്യമപ്രവർത്തകന്‍
Published on

വീല്‍ ചെയർ ലഭ്യമല്ലാത്തതിനാല്‍ വിമാനത്തിന്‍റെ ക്യാബിനിലൂടെ ഇഴഞ്ഞ് ഭിന്നശേഷിക്കാരനായ ബ്രിട്ടീഷ് മാധ്യമപ്രവർത്തകന്‍. 2004ല്‍ പശ്ചിമേഷ്യയില്‍ യുദ്ധ റിപ്പോർട്ടിങ്ങിനിടെ കാലുകള്‍ നഷ്ടപ്പെട്ട ഫ്രാങ്ക് ഗാർഡ്നർക്കാണ് എല്‍ഒടി പോളിഷ് എയർലൈന്‍സില്‍ നിന്നും ദുരനുഭവമുണ്ടായത്.

വാർസോയില്‍ നിന്നും തിരിച്ചുള്ള ഫ്ലൈറ്റ് യാത്രയിലാണ് ബിബിസി കറസ്പോണ്‍ഡന്‍റായ ഫ്രാങ്ക് ഗാർഡ്നർക്ക് വീല്‍ ചെയർ ലഭ്യമല്ലാത്തതിനാല്‍ തറയിലൂടെ ഇഴയേണ്ടി വന്നത്. ശുചിമുറി ഉപയോഗിക്കാനായി വീല്‍ ചെയർ ആവശ്യപ്പെട്ടപ്പോഴാണ് സംഭവം. വിമാന കമ്പനിയുടെ നയ പ്രകാരം ക്യാബിനില്‍ വീല്‍ച്ചെയർ കരുതാറില്ല. ഇതാണ് കാലുകള്‍ തളർന്ന ഗാർഡ്നർക്ക് പ്രശ്നമായി തീർന്നത്. എക്സിലൂടെ ഗാർഡ്നർ തന്നെയാണ് അനുഭവം പങ്കുവെച്ചത്.

Also Read: ഇസ്രയേൽ-ലബനനൻ യുദ്ധത്തിൽ നയതന്ത്ര പരിഹാരം സാധ്യമാണ്: അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ

'ഇത് 2024ലാണ്, എന്നിട്ടും എനിക്ക് വാർസോയില്‍ നിന്നുള്ള യാത്രയില്‍ എല്‍ഒടി പോളിഷ് എയർലൈന്‍സിന്‍റെ നിലത്തുകൂടെ ഇഴഞ്ഞ് ശുചിമുറിയില്‍ പോകേണ്ട സാഹചര്യമുണ്ടായി. കാരണം വിമാനത്തില്‍ വീല്‍ചെയറുണ്ടായിരുന്നില്ല. അതാണത്രേ വിമാനത്തിന്‍റെ നയം. നിങ്ങള്‍ നടക്കാന്‍ സാധിക്കാത്ത ഒരു ഭിന്നശേഷിക്കാരനാണെങ്കില്‍ ഇത് തികച്ചും വിവേചനപരമാണ്', ഗാർഡനർ എക്സില്‍ കുറിച്ചു. വിമാനത്തിന്‍റെ നയത്തെ കുറ്റപ്പെടുത്തിയപ്പോഴും ആ സാഹചര്യത്തില്‍ ക്യാബിന്‍ ക്രൂ പരമാവധി സഹായിക്കാന്‍ ശ്രമിച്ചുവെന്നും ഗാർഡ്നർ വ്യക്തമാക്കി.

എല്‍ഒടി പോളിഷ് എയർലൈന്‍സിന്‍റെ ഭാഗത്തുനിന്നും വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. അതേസമയം,  ഫ്രാങ്ക് ഗാർഡ്നറുടെ ഞെട്ടിപ്പിക്കുന്ന അനുഭവം വിമാന കമ്പനികള്‍ ഭിന്നശേഷിക്കാരായ യാത്രക്കാരോട് ഏതുവിധമാണ് പെരുമാറുന്നത് എന്നതില്‍ ഒരു ഓൺലൈന്‍ ചർച്ചയ്ക്ക് കാരണമായി. ഭിന്നശേഷിക്കാരെ പരിഗണിക്കാത്ത വ്യോമയാന നയങ്ങള്‍ പരിഷ്കരിക്കണമെന്ന ആവശ്യം സമൂഹ മാധ്യമങ്ങളില്‍ ശക്തമായിരിക്കുകയാണ്.

Also Read: തായ്‌ലാൻഡിൽ സ്കൂൾബസിന് തീപിടിച്ച് വൻ അപകടം; 25 പേർ മരിച്ചതായി റിപ്പോർട്ട്

ലോകത്തിലെ അപകടകരമായ പല പ്രദേശങ്ങളിലും പത്രപ്രവർത്തനം നടത്തിയിട്ടുള്ള ആളാണ് ഫ്രാങ്ക് ഗാർഡ്നർ. 2004ല്‍ സൗദി അറേബ്യയിലെ റിയാദില്‍ വാർത്ത ശേഖരിക്കുന്നതിനിടെയാണ് ഗാർഡ്നറെ അല്‍ ഖ്വയ്ദ തീവ്രവാദികള്‍ ആക്രമിക്കുന്നത്. ഈ ആക്രമണത്തിലാണ് ഗാർഡ്നറുടെ കാലുകള്‍ ഭാഗികമായി തളർന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com