നഷ്ടപരിഹാരം പോലുമില്ല; ലക്ഷദ്വീപിലെ മുഴുവന്‍ പണ്ടാരഭൂമിയും പിടിച്ചെടുക്കാന്‍ ഉത്തരവ്

പണ്ടാര ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണെന്ന് ആവര്‍ത്തിക്കുന്ന ഉത്തരവില്‍ ഭൂമിക്ക് നഷ്ടപരിഹാരം ഉണ്ടാവില്ല എന്ന് പറയുന്നു.
നഷ്ടപരിഹാരം പോലുമില്ല; ലക്ഷദ്വീപിലെ മുഴുവന്‍ പണ്ടാരഭൂമിയും പിടിച്ചെടുക്കാന്‍ ഉത്തരവ്
Published on

ലക്ഷദ്വീപിലെ മുഴുവന്‍ പണ്ടാര ഭൂമിയും പിടിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പണ്ടാര ഭൂമി സര്‍ക്കാരിന്റേതാണെന്ന് കാട്ടിയാണ് നിര്‍ദേശം. പണ്ടാര ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ദ്വീപ് വാസികള്‍ കാലങ്ങളായി കൈവശം വെച്ചിരിക്കുന്ന ഭൂമിയും പണ്ടാര ഭൂമിയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സ്ഥലത്ത് നിരവധി വീടുകളുമുണ്ട്. കഴിഞ്ഞ ദിവസം ആള്‍ത്താമസമില്ലാത്ത ദ്വീപിലെ ഭൂമി പിടിച്ചെടുക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ലക്ഷദ്വീപിലെ മുഴുവന്‍ പണ്ടാര ഭൂമിയും പിടിച്ചെടുക്കാന്‍ ഉത്തരവിട്ടത്.

പണ്ടാര ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണെന്ന് ആവര്‍ത്തിച്ചു പറയുന്ന ഉത്തരവില്‍ ഭൂമിക്ക് നഷ്ടപരിഹാരം ഉണ്ടാവില്ല എന്ന് പറയുന്നു. പണ്ടാര ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണെന്ന് ഉത്തരവിന്റെ പല ഭാഗങ്ങളിലായി ആവര്‍ത്തിച്ച് പറയുന്നുണ്ട്. പണ്ടാര ഭൂമിയുടെ ഒരു ഭാഗം കൃഷിക്കും മറ്റുമായി ജനങ്ങള്‍ക്ക് ലീസിന് നല്‍കിയതാണെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. അങ്ങനെ ഭൂമി നല്‍കപ്പെട്ടവര്‍ക്ക് ആ ഭൂമി കൃഷിക്കും മറ്റുമായി ഉപയോഗിക്കാമെന്നും വ്യവസ്ഥയുണ്ട്. 

എന്നാല്‍ ഉപയോഗിക്കുന്നവര്‍ക്ക് ആ ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ സര്‍ക്കാരിന് ആവശ്യമുള്ളപ്പോള്‍ ഈ ഭൂമികള്‍ പിടിച്ചെടുക്കാം എന്ന് ഉത്തരവില്‍ പറയുന്നു. നിരവധി വികസന പദ്ധതികള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ലക്ഷദ്വീപ് ഭരണകൂടം. അതിന് ഭൂമി ആവശ്യമാണ്. ദ്വീപുകളിലെ പണ്ടാര ഭൂമികള്‍ ഏറ്റെടുക്കുന്നതിന് അതാത് ദ്വീപുകളിലെ ഡെപ്യൂട്ടി കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ഈ ഉത്തരവ് ഇറക്കി പത്തു ദിവത്തിനകം പണ്ടാരം ഭൂമി കൈവശമുള്ള ആളുകള്‍ അതാത് ദ്വീപുകളിലെ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. അപേക്ഷകള്‍ ലഭിച്ച് പത്തു ദിവസത്തിനകം ഭൂമി ഏറ്റെടുക്കലിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ജില്ലാ കളക്ടറെ അറിയിക്കണം എന്നാണ് ഉത്തരവ്. നേരത്തെ തന്നെ പണ്ടാര ഭൂമിയെന്ന് കാണിച്ച് ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടങ്ങള്‍ കെട്ടിടങ്ങള്‍ ലക്ഷദ്വീപില്‍ ഇടിച്ച് നിരത്തിയിരുന്നു. 

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ദ്വീപില്‍ നിന്ന് വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ഇതിനിടെയാണ് ജനങ്ങളെ ദുരിതത്തിലാഴ്ത്തിക്കൊണ്ടുള്ള ജില്ലാകളക്ടറുടെ ഉത്തരവ്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com