നോട്ട ഒരു ജനാധിപത്യ മാർഗമല്ല, കേരളത്തിൽ 100 ശതമാനം വോട്ടിങ് ആയിരിക്കണം നമ്മുടെ ലക്ഷ്യം: ഗവർണർ

വോട്ടേഴ്സ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവർണർ. കേരള ഗവർണർ ആയ ശേഷം പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടിയായിരുന്നു ഇത്.
നോട്ട ഒരു ജനാധിപത്യ മാർഗമല്ല, കേരളത്തിൽ 100 ശതമാനം വോട്ടിങ് ആയിരിക്കണം നമ്മുടെ ലക്ഷ്യം: ഗവർണർ
Published on


നോട്ട ഒരു ജനാധിപത്യ മാർഗമല്ലെന്നും കേരളത്തിൽ 100 ശതമാനം വോട്ടിങ് ആയിരിക്കണം നമ്മുടെ ലക്ഷ്യമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ നോട്ടയുടെ ആവശ്യം എന്താണെന്നും അതിൻ്റെ ഉദ്ദേശമെന്താണെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും ഗവർണർ പറഞ്ഞു. വോട്ടേഴ്സ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവർണർ. കേരള ഗവർണർ ആയ ശേഷം പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടിയായിരുന്നു ഇത്.



"കേരളത്തിൽ 100 ശതമാനം വോട്ടിങ് ആയിരിക്കണം നമ്മുടെ ലക്ഷ്യം. സംസ്ഥാനത്ത് 100 ശതമാനം സാക്ഷരത നമ്മൾ കൈവരിച്ചു. സന്തോഷവും അഭിമാനവും ഉണ്ട്. പക്ഷെ 100 ശതമാനം വോട്ടിങ് ശതമാനത്തിലേക്ക് നമ്മൾ എത്തിയിട്ടില്ല. അതിലേക്ക് നമ്മൾ എത്തണം. വോട്ട് ചെയ്യുക എന്നത് അവകാശം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ്. അതേസമയം, നോട്ട ഒരു പുരോഗമന ആശയമല്ല. കടമയിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗമാണ്. അടുത്ത തെരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു. അത് തെരഞ്ഞെടുപ്പ് കമ്മീഷനല്ല ഉണ്ടാക്കിയത്, സുപ്രീം കോടതിയാണ്," ഗവർണർ പറഞ്ഞു.



ഇവിഎമ്മിനെതിരായ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തത് ആണെന്നും ഗവർണർ പറഞ്ഞു. "അനാവശ്യമായാണ് ചില ആളുകൾ ഇവിഎമ്മിനെ വിമർശിക്കുന്നത്. ആരോപണം ഉന്നയിച്ചവരോട് അത് തെളിയിക്കാൻ കമ്മീഷനും കോടതിയും ആവശ്യപ്പെട്ടിട്ടും അവർക്ക് കഴിഞ്ഞില്ല. കേരളത്തിലെ ജനങ്ങൾ ഇവിഎമ്മിൽ വിശ്വാസമുള്ളവരാണ്," ഗവർണർ കൂട്ടിച്ചേർത്തു.

ALSO READ: പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ; വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com