
ബാലതാരമായി വന്ന് ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിൽ നടനായി തിളങ്ങുന്ന കാളിദാസ് ജയറാമിന്റെ വിവാഹാഘോഷങ്ങൾക്ക് തുടക്കമായി. സുഹൃത്തും മോഡലുമായ താരിണി കലിംഗരായരുമായുള്ള കാളിദാസിന്റെ വിവാഹം ഡിസംബർ എട്ടിന് ഗുരുവായൂരിൽ വെച്ചാണ്. മധുര വയൽ എസ്പിപി ഹാളിൽ കഴിഞ്ഞ ദിവസം നടന്ന പ്രീ വെഡിങ്ങ് ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ചടങ്ങിൽ വെച്ചാണ് കല്യാണതീയതിയും സ്ഥലവുമെല്ലാം അറിയിച്ചത്. ഈ ചടങ്ങിൻ്റെ ഫോട്ടോകളും, വീഡിയോകളുമെല്ലാം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
"എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. കാളിദാസിന്റെ വിവാഹം ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. അതിന്ന് പൂർണമാകുകയാണ്. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ കലിംഗരായർ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. ആ വലിയ കുടുംബത്തിൽ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി താരിണി വന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്. ദൈവത്തോട് നന്ദി പറയുകയാണ്. താരിണി ഞങ്ങളുടെ മരുമകളല്ല മകൾ തന്നെയാണ്," എന്നാണ് ജയറാം നിറകണ്ണുകളോടെ ചടങ്ങിൽ സംസാരിച്ചത്.
"എന്റെ ജീവതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, സന്തോഷകരമായ നിമിഷമാണിത്. താരിണിയ്ക്ക് ഒപ്പം ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ്. എട്ടാം തീയതി ഗുരുവായൂരിൽ വച്ച് ഞങ്ങളുടെ വിവാഹമാണ്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടായിരിക്കണം," എന്ന് കാളിദാസും പറഞ്ഞു.