
എന്‍ടിഎയുടെ ഡെല്‍ഹി ഓഫീസിലേക്ക് അതിക്രമിച്ച് കയറി കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി വിഭാഗമായ എന്‍എസ്‌യുഐ പ്രവര്‍ത്തകര്‍ .നീറ്റ് യുജി ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ചാണ് നൂറോളം എന്‍എസ്‌യുഐ പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
ഓഫീസിന് വെളിയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി അകത്തേക്ക് മാര്‍ച്ച് ചെയ്യുന്നത് കാണാം. ഓഫീസ് ഡോറിന് മുന്നില്‍ 'നോ മോര്‍ കറപ്റ്റ് എന്‍ടിഎ' എന്നെഴുതിയ പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ട്. എന്‍ടിഎയെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്ററുകളുമായി അകത്തളത്തില്‍ ഒത്തുകൂടിയിരിക്കുന്ന വിദ്യാര്‍ഥികളുടെ ഫോട്ടോകളും വന്നിട്ടുണ്ട്.
മേയ് 5ന് നടന്ന നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 24 ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. ജൂണ്‍ 4ന് ഫലപ്രഖ്യാപനത്തിന് ശേഷം ചോദ്യ പേപ്പര്‍ ചോര്‍ച്ച, ഗ്രേസ് മാര്‍ക്ക് വിവാദങ്ങള്‍ എന്നിവ ഉയര്‍ന്ന സാഹചര്യത്തില്‍ വിഷയം അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തുകയായിരുന്നു. കേസ് സിബിഐയിലേക്ക് എത്തിയ ശേഷം ആറ് എഫ്‌ഐആറുകളാണ് ഫയല്‍ ചെയ്തത്. ചോദ്യ പേപ്പര്‍ ചോര്‍ച്ചക്കേസില്‍ മനീഷ് കുമാര്‍, അഷുതോഷ് എന്നിവരെ പാട്‌നയില്‍ നിന്നും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.