സൗദിയിൽ പൊതുസ്ഥലങ്ങളിൽ ഇങ്ങനെ പെരുമാറിയാൽ 5000 റിയാൽ പിഴയൊടുക്കേണ്ടി വരും

പൊതു അഭിരുചി സംരക്ഷണ നിയമാവലിയുടെ ഭാഗമായാണ് ഈ അറിയിപ്പ് പുറത്തിറക്കിയത്
സൗദിയിൽ പൊതുസ്ഥലങ്ങളിൽ ഇങ്ങനെ പെരുമാറിയാൽ 5000 റിയാൽ പിഴയൊടുക്കേണ്ടി വരും
Published on


സൗദിയിൽ പൊതുസ്ഥലങ്ങളിൽ മറ്റുള്ളവർക്ക് ഉപദ്രവമാകുന്ന രീതിയിൽ പെരുമാറിയാൽ പിഴയൊടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. 5000 റിയാൽ വരെയാണ് ഇത്തരക്കാരിൽ നിന്ന് പിഴയീടാക്കുകയെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പൊതു അഭിരുചി സംരക്ഷണ നിയമാവലിയുടെ ഭാഗമായാണ് ഈ അറിയിപ്പ് പുറത്തിറക്കിയത്.

പൊതുസ്ഥലങ്ങളിൽ എത്തുന്നവരെ മാനിക്കണം. ഇതിന് വിരുദ്ധമായി പെരുമാറിയാൽ നിയമലംഘനമായി കണക്കാക്കും. സന്ദർശകരെ ഉപദ്രവിക്കുന്നതോ, ഭയപ്പെടുത്തുന്നതോ ആയ വാക്കോ, നോട്ടമോ, പ്രാങ്കുകളോ, കയ്യേറ്റമോ അനുവദിക്കില്ല. പൊതു ഇടങ്ങളിൽ ശാന്തിയും, ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാനാണ് ഈ നടപടി.

സൗദി അറേബ്യയുടെ ദേശീയദിനവുമായി ബന്ധപ്പെട്ട് ദേശീയ പതാക ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. നിറം മങ്ങിയതോ, വൃത്തി ഹീനമോ ആയ പതാകകൾ ഉപയോഗിക്കാൻ പാടില്ല. പതാകയെ വാണിജ്യപരമായ പരസ്യത്തിനായി ഉപയോഗിക്കരുതെന്നും സൗദി ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com