
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിനു നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. ജഗിൽ ചന്ദ്രൻ എന്ന നഴ്‌സിനെ കൂട്ടിരിപ്പുകാർ മർദിച്ചു എന്നാണ് പരാതി. രോഗിക്കൊപ്പം കൂടുതൽ കൂട്ടിരിപ്പുകാർ നിൽക്കുന്നത് ചികിത്സയ്ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് പറഞ്ഞതാണ് പ്രകോപനമുണ്ടാകാൻ കാരണം.
മർദനത്തിൽ ജഗിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി. സംഭവത്തിൽ ഗവ. നഴ്സസ് യൂണിയൻ മെഡിക്കൽ കോളേജിന് മുൻപിൽ പ്രതിഷേധിച്ചു. രാവിലെയാണ് മെഡിക്കൽ കോളേജിൽ വെച്ച് പ്രതിഷേധം നടത്തിയത്.