കോട്ടയത്ത് നഴ്സിങ് വിദ്യാർഥിനി വീട്ടിൽ ജീവനൊടുക്കി നിലയിൽ

പാലാ നെല്ലിയാനിയിൽ സാജൻ്റെ മകൾ സിൽഫ (18) ആണ് മരിച്ചത്
കോട്ടയത്ത് നഴ്സിങ് വിദ്യാർഥിനി വീട്ടിൽ ജീവനൊടുക്കി നിലയിൽ
Published on
Updated on


കോട്ടയം പാലായിൽ നഴ്സിങ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പാലാ നെല്ലിയാനിയിൽ സാജൻ്റെ മകൾ സിൽഫ (18) ആണ് മരിച്ചത്. പെൺകുട്ടി ഹൈദരാബാദിലാണ് നഴ്സിങ് പഠിക്കുന്നത്.

ഇന്ന് വൈകുന്നേരം നാലുമണിയോടെ സംഭവം. അവധിക്ക് ശേഷം ജൂൺ 1ന് തിരിച്ച് പോകാനിരിക്കെയാണ് മരണം. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പാലാ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

News Malayalam 24x7
newsmalayalam.com