
തമിഴ്‌നാട്ടിലെ തേനിയിൽ നഴ്‌സിംഗ് വിദ്യാർഥിനിയെ അജ്ഞാതർ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പെൺകുട്ടിയെ പ്രതികൾ ഡിണ്ടിഗൽ റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ചു.
പൊലീസിൻ്റെ സഹായം തേടിയ വിദ്യാർഥിനിയെ ദിണ്ടിഗൽ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് ദിണ്ടിഗൽ ജില്ലാ എസ്‌പി പ്രദീപ് പറഞ്ഞു.