
ഇടുക്കി പുഷ്പക്കേണ്ടത്ത് മലക്ക് മുകളിൽ ഓഫ് റോഡ് ട്രക്കിംഗിനെത്തിയ വിനോദ സഞ്ചാരികളുടെ 27 വാഹനങ്ങൾ കുടുങ്ങി. അനധികൃതമായി ഓഫ് റോഡ് ട്രക്കിംഗിനെത്തിയവരുടെ വാഹനങ്ങളാണ് മലമുകളിൽ കുടുങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് കർണാടകയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ട്രക്കിംഗിനെത്തിയത്.
ഓഫ് റോഡ് ട്രക്കിങ്ങിനായി എത്തിയ 40 അംഗ സംഘം ട്രക്കിംഗിനായി പോയപ്പോൾ മഴയുണ്ടായിരുന്നില്ല. പിന്നീട് മഴ കനത്തതോടെ വാഹനങ്ങൾ തിരിച്ചിറക്കാൻ കഴിയാതെ വരികയായിരുന്നു.
സഞ്ചാരികൾ നിലവിൽ അടുത്തുളള റിസോർട്ടിൽ താമസിക്കുകയാണ്. സംഭവത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മഴക്കാലത്ത് ഓഫ് റോഡ് ട്രക്കിംഗിന് നിരോധനം ഏർപ്പെടുത്തിയ സ്ഥലം ആണിത്.