
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തന്റെ കരിയറിലെ നാഴികക്കല്ലാണെന്ന് കുഞ്ചാക്കോ ബോബന്. ഒടിടി പ്ലേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. തന്റെ ആദ്യ സിനിമയായ അനിയത്തി പ്രാവിന്റെ വിജയവുമായി ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയെ താരതമ്യം ചെയ്യാമെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു.
'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയെ എന്റെ ആദ്യ സിനിമയായ അനിയത്തി പ്രാവുമായി താരതമ്യം ചെയ്യാന്‍ സാധിക്കും. ഞാന്‍ ഒരിക്കലും ആ സിനിമ ഇത്ര ഹിറ്റാകുമെന്നോ സുധി എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ ഇടം പിടിക്കുമെന്നോ കരുതിയിരുന്നില്ല. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ ഹരിശങ്കറിനെ നോക്കുമ്പോഴും അങ്ങനെ തന്നെയാണ്. രണ്ട് സിനിമകളിലും കഥാപാത്രങ്ങളുടെ കാര്യങ്ങളിലും പ്രേക്ഷകരുടെ പ്രതികരണം ഞങ്ങള്‍ പ്രതീക്ഷിച്ചതില്‍ 100 മടങ്ങായിരുന്നു. അതിനാല്‍ ഇത് എന്റെ കരിയറിലെ നാഴികക്കല്ലാണ്.'
ഫെബ്രുവരി 20നാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തിയേറ്ററിലെത്തിയത്. നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച നടനായ ജിത്തു അഷ്റഫാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ സംവിധായകന്. 'ഇരട്ട' എന്ന ചിത്രത്തിന്റെ കോ ഡിറക്ടര്‍ കൂടിയാണ് ജിത്തു അഷ്റഫ്. മാര്ട്ടിന് പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്ട്ടിന് പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. 'പ്രണയ വിലാസ'ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
'കണ്ണൂര്‍ സ്ക്വാഡി'ന്റെ സംവിധായകന് റോബി വര്‍ഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമന്‍ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.കുഞ്ചാക്കോ ബോബന്, പ്രിയാമണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തില്‍ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, റംസാന്, വിഷ്ണു ജി വാരിയര്‍, ലയ മാമ്മന്‍, ഐശ്വര്യ, അമിത് ഈപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യര്‍, സ്റ്റില്‍സ്: അനൂപ് ചാക്കോ, നിദാദ് കെ.എന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: ദിലീപ് നാഥ്, ആര്‍ട്ട് ഡിറക്ടര്‍: രാജേഷ് മേനോന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഷബീര്‍ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടര്‍: ജിനീഷ് ചന്ദ്രന്, ചീഫ് അസോസിയേറ്റ് ഡിറക്ടര്‍: ദിനില്‍ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടര്‍: സക്കീര്‍ ഹുസൈന്, അസിസ്റ്റന്റ് ഡിറക്ടര്‍: ശ്രീജിത്ത്, യോഗേഷ് ജി, അന്‍വര്‍ പടിയത്ത്, ജോനാ സെബിന്, റിയ ജോജി, സെക്കന്‍ഡ് യൂണിറ്റ് ഡിഒപി: അന്‍സാരി നാസര്‍, സ്പോട്ട് എഡിറ്റര്‍: ബിനു നെപ്പോളിയന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ്: അനില്‍ ജി നമ്പ്യാര്‍ & സുഹൈല്‍, പബ്ലിസിറ്റി ഡിസൈന്‍സ് ഓള്‍ഡ് മോങ്ക്സ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്നേക്ക്പ്ലാന്റ്, പി ആര് ഓ പ്രതീഷ് ശേഖര്‍.