
പാലക്കാട് സ്വകാര്യ ബസ് ഇടിച്ചു വയോധികയ്ക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം കോതക്കുർശ്ശിയിലാണ് സംഭവം.കരിക്കൻതടത്തിൽ ചിന്നമാളു(86)വാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 7.45ഓടെ കോതകുറുശ്ശി ബസ് സ്‌റ്റോപ്പ് പരിസരത്തുവെച്ചാണ് അപകടമുണ്ടായത്. സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കിയ ശേഷം ബസ് മുന്നിലേക്ക് എടുക്കുന്നതിനിടെ വയോധികയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
മറ്റൊരപകടത്തില്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ചാലക്കുടി കൂടപ്പുഴ റോഡിലാണ് അപകടമുണ്ടായത്. കൂടപ്പുഴ റോഡിലെ വര്‍ക്ക് ഷോപ്പിന് സമീപം സ്വകാര്യ ബസുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് പേരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. പുളിയിലപ്പാറ വടക്കന്‍ അജിയുടെ മകന്‍ ഡെല്‍ജൊ (18) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന വെറ്റിലപ്പാറ പുത്തന്‍ വീട്ടില്‍ ലാലന്റെ മകന്‍ മിഥുൽ(17) പരിക്കുകളോടെ ചികിത്സയിലാണ്. ഡെല്‍ജോ ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.
അതേസമയം, കോട്ടയം കെകെ റോഡിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. വടവാതൂർ സ്വദേശി ജോയിക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. അമിത വേഗത്തിലെത്തിയ ബസ് ജോയിയുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബസിനടിയിൽ കുടുങ്ങിയ ജോയിയെ നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.