കോതമംഗലത്ത് വീടിനടുത്തെത്തിയ കാട്ടാനയെ കണ്ട് പേടിച്ചോടിയ വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചു

വീടിന് സമീപം എത്തിയ ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് സംഭവം.
കോതമംഗലത്ത് വീടിനടുത്തെത്തിയ കാട്ടാനയെ കണ്ട് പേടിച്ചോടിയ വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചു
Published on
Updated on


കോതമംഗലം കോട്ടപ്പടിയിൽ വീടിനടുത്തെത്തിയ കാട്ടാനയെ കണ്ട് പേടിച്ചോടിയ വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചു. കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പൻ (70) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിന് സമീപം എത്തിയ ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് സംഭവം.



ആന തിരിഞ്ഞു നിൽക്കുന്നത് കണ്ട് വീട്ടിലേക്ക് ഓടിക്കയറുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പെരുവാരൂരിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com