
അനുമതി ഇല്ലാതെ രാജകീയ ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്ന കർശന നിർദേശവുമായി ഒമാൻ വാണിജ്യ മന്ത്രാലയം. വാണിജ്യ കമ്പനികൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, എന്നിവയിൽ അനുമതി ഇല്ലാതെ രാജകീയ ചിഹ്നങ്ങൾ ഉപയോഗിക്കുന്നിതിനാണ് മന്ത്രാലയം വിലക്കേർപ്പെടുത്തിയത്. മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് ലഭിക്കാതെ ഒരു സ്ഥാപനവും ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്നും, സംസ്ഥാന ചിഹ്നം, പതാക, ഒമാൻ സുൽത്താനേറ്റിന്റെ ഭൂപടം എന്നിവയും ഇതിൽ ഉൾപ്പെടുന്നതായും മുന്നറിയിപ്പിൽ പറയുന്നു.
ഈ ചിഹ്നങ്ങൾ സുൽത്താനേറ്റിന്റെ പൈതൃകത്തിൻ്റെയും സ്വത്വത്തിൻ്റെയും പ്രതിനിധീകരിക്കുന്നതാണെന്നും ആയതിനാൽ അവയുടെ അനധികൃത ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നിർദിഷ്ട ചിത്രങ്ങളും ലോഗോകളും ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് ലഭിക്കുമെന്നും മന്ത്രാലയത്തിൻ്റെ അറിയിപ്പിൽ വിവരിച്ചിട്ടുണ്ട്.