50 ജീവനക്കാരെങ്കിലുമുള്ള തൊഴിലുടമകൾ പ്രശ്നപരിഹാര സംവിധാനം രൂപീകരിക്കണം; നിർദേശവുമായി ഒമാന്‍ തൊഴിൽ മന്ത്രാലയം

50 ജീവനക്കാരെങ്കിലുമുള്ള തൊഴിലുടമകൾ പ്രശ്നപരിഹാര സംവിധാനം രൂപീകരിക്കണം; നിർദേശവുമായി ഒമാന്‍ തൊഴിൽ മന്ത്രാലയം

തൊഴിലാളികൾക്ക് തൊഴിലുടമയ്‌ക്കെതിരെ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ മന്ത്രാലയത്തിൽ പരാതികൾ നേരിട്ട് സമർപ്പിക്കാനാകും.
Published on

50 ജീവനക്കാരെങ്കിലുമുള്ള തൊഴിലുടമകൾ ജീവനക്കാരുടെ പ്രശ്ങ്ങളും ആശങ്കകളും പരിഹരിക്കാൻ നിർബന്ധമായും പ്രശ്നപരിഹാര സംവിധാനം രൂപീകരിക്കണമെന്ന നിർദേശവുമായി ഒമാൻ തൊഴിൽ മന്ത്രാലയം. നിലവില്‍ തൊഴിലാളികൾക്ക് തൊഴിലുടമയ്‌ക്കെതിരെ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ മന്ത്രാലയത്തിന് നേരിട്ട് സമർപ്പിക്കാനാകും. ഈ നിയമം ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും, കമ്പനിക്കുള്ളിൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പുതിയ നിയമം പ്രോത്സാഹിപ്പിക്കുന്നത്.


മൂന്ന് ഘട്ടമായാണ് പുതിയ പ്രശ്ന പരിഹാരം. ആദ്യത്തെ ഘട്ടത്തിൽ മാനേജർക്ക് ജീവനക്കാർ പരാതി സമർപ്പിക്കണം. ഈ പരാതിക്ക് രണ്ട് ദിവസത്തിനുള്ളിൽ പ്രതികരണം നൽകണം. എന്നാൽ, പരാതി നിരസിക്കുകയോ, പ്രതികരണത്തിൽ വീഴ്ചയോ സംഭവിക്കുകയാണെങ്കിൽ ജീവനക്കാർക്ക് തൊഴിലുടമയ്‌ക്കോ അവരുടെ പ്രതിനിധിക്കോ പരാതി നൽകാം. ഇവർ ഇതിന് അഞ്ച് ദിവസത്തിനുള്ളിൽ പ്രതികരണം നൽകണം. ഇതാണ് രണ്ടാം ഘട്ടം. ഇവരുടെ ഭാഗത്തുനിന്നും പ്രതികരണം ലഭിക്കാതിരിക്കുകയോ നിരസിക്കുകയോ ചെയ്‌താൽ, തൊഴിൽ മന്ത്രാലയത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഡിവിഷനിൽ ജീവനക്കാർക്ക് പരാതി നൽകാവുന്നതാണ്.


തൊഴിലിടത്ത് സുതാര്യത ഉറപ്പ് വരുത്തുന്നതിന് ഉടൻ തന്നെ പുതിയ നിയന്ത്രണം നടപ്പിലാക്കണമെന്നും തൊഴിൽ മന്ത്രാലയം തൊഴിലുടമകൾക്ക് നിർദേശം നൽകി

News Malayalam 24x7
newsmalayalam.com