വർക്കലയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ; രണ്ട് പേർക്കായി വ്യാപക തിരച്ചിൽ

വർക്കലയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ; രണ്ട് പേർക്കായി വ്യാപക തിരച്ചിൽ

സുനിൽദത്തിന്റെ സഹോദരിയുടെ ഭർത്താവ് ഷാനിയും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് ഇയാളെ ക്രൂരമായി കൊലപ്പെടുത്തിയത്.
Published on


വർക്കലയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി മനുവാണ് പിടിയിലായത്. ഇയാൾ മുഖ്യപ്രതിയായ ഷാനിയുടെ സുഹൃത്താണ്. മറ്റു രണ്ടു പ്രതികളെയും ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.



സഹോദരി ഉഷാ കുമാരിയുടെ ഭർത്താവും സുഹൃത്തുക്കളും ചേർന്നാണ് സുനിൽദത്തിനെ വ്യാഴാഴ്ച വെട്ടിക്കൊലപ്പെടുത്തിയത്. കരുനിലക്കോട് സ്വദേശിയാണ് സുനിൽദത്ത്. സുനിൽദത്തിന്റെ സഹോദരിയുടെ ഭർത്താവ് ഷാനിയും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് ഇയാളെ ക്രൂരമായി കൊലപ്പെടുത്തിയത്.



ആക്രമണത്തിൽ സഹോദരി ഉഷാ കുമാരിക്കും പരിക്കേറ്റിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

News Malayalam 24x7
newsmalayalam.com