
തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥീരികരിച്ചു. കോളറ രോഗിയെ പരിചരിച്ച നഴ്സിൻ്റെ ഭർത്താവിനാണ് രോഗം സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകരയിലെ രോഗബാധയുടെ ഉറവിടം വാട്ടർ ടാങ്കാണെന്നാണ് കണ്ടെത്തൽ. കോളറയുടെ അണുക്കൾ ടാങ്കിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താനായില്ല.
ഇന്നലെയും നെയ്യാറ്റിൻകര പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിക്ക് കോളറ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ കോളറ കേസുകളുടെ എണ്ണം 12 ആയി.
ജലത്തിലൂടെ പകരുന്ന കോളറ വിബ്രിയോ കോളറേ എന്ന ബാക്ടീരിയയാണ് പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നുള്ള വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗാണു ശരീരത്തിലെത്തുന്നത്.
രോഗലക്ഷണങ്ങള്‍
വയറിളക്കവും ഛര്‍ദ്ദിയുമാണ് കോളറയുടെ പ്രധാന ലക്ഷണങ്ങള്‍. മറ്റ് വയറിളക്കങ്ങളില്‍ കാണുന്ന പനി, വയറുവേദന, മലത്തില്‍ ഉണ്ടാകുന്ന രക്തത്തിൻ്റെ അംശം എന്നിവ കോളറയില്‍ കാണുന്നില്ല. പെട്ടെന്നുണ്ടാകുന്ന രോഗ ലക്ഷണങ്ങളും പെട്ടെന്ന് പകരാനുള്ള കഴിവും കോളറയുടെ പ്രത്യേകതയാണ്.
പ്രതിരോധിക്കാന്‍
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുകതുറന്നുവെച്ച ഭക്ഷണവും വെള്ളവും ഉപയോഗിക്കരുത്ഭക്ഷ്യസാധനങ്ങള്‍ നന്നായി വേവിച്ച ശേഷം മാത്രം കഴിക്കുകപഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുകമലമൂത്ര വിസര്‍ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുകവയറിളക്കമോ ഛര്‍ദിലോ ഉണ്ടായാല്‍ ധാരാളം പാനീയം കുടിയ്ക്കുകഒ.ആര്‍.എസ്. പാനീയം ഏറെ നല്ലത്ചികിത്സ വൈകിപ്പിക്കാതിരിക്കുക