ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി അപകടം; ഒരു മരണം, 25 പേർക്ക് പരിക്ക്

ബെംഗളൂരു-കാമാഖ്യ എസി സൂപ്പർഫാസ്റ്റ് എക്സപ്രസിൻ്റെ 11 കോച്ചുകളാണ് പാളം തെറ്റിയത്
ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി അപകടം; ഒരു മരണം, 25 പേർക്ക് പരിക്ക്
Published on

ഒഡീഷയിലെ ഭുവനേശ്വറിൽ ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 25ഓളം പേർക്ക് പരിക്കേറ്റു. കട്ടക്ക് ജില്ലയിലെ നെർഗുണ്ടി സ്റ്റേഷന് സമീപം ബെംഗളൂരു-കാമാഖ്യ എസി സൂപ്പർഫാസ്റ്റ് എക്സപ്രസിൻ്റെ 11 കോച്ചുകളാണ് പാളം തെറ്റിയത്. ഇസിഒആർ ജനറൽ മാനേജരും ഖുർദ റോഡിലെ ഡിവിഷണൽ റെയിൽവേ മാനേജരും (ഡിആർഎം) ഉൾപ്പെടെയുള്ള മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ഒറ്റപ്പെട്ടു പോയ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേക ട്രെയിൻ ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.


യാത്രക്കാർക്ക് ആവശ്യമായ ഹെൽപ് ലൈൻ നമ്പറളടക്കം നൽകിയിരുന്നു. ഭുവന്വേശർ, ഭദ്രക്, കട്ടക്ക്, റെയിൽവേ സ്റ്റേഷനുകളിലും, ഹെൽപ് ഡെസ്ക്കുകൾ സ്ഥാപിച്ചിട്ടുണ്ട്, എന്ന് ഇസിഒആർ വക്താവ് പറഞ്ഞു. പാളം തെറ്റാനുള്ള കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. "ഇപ്പോൾ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കണം, പാളം തെറ്റിയ സ്ഥലത്ത് ദുരിതം അനുഭവിക്കുന്ന യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. ഈ റൂട്ടിൽ കുടുങ്ങിക്കിടക്കുന്ന ട്രെയിനുകൾ വഴിതിരിച്ചുവിടണം. അതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദീകരിക്കുന്നത്", ഇസിഒആറിന്റെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അശോക് കുമാർ മിശ്ര പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com