
തിരുവനന്തപുരം മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി സിജു (45) ആണ് മരിച്ചത്. ഓണാഘോഷം കാണാനെത്തിയതായിരുന്നു സിജു.
മംഗലപുരം ശാസ്തവട്ടത്ത് ക്ലബിൻ്റെ ഓണാഘോഷത്തിനിടെ മൂന്നു പേർ കയറിയ ബൈക്ക് അമിത വേഗതയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം നടന്നത്.
ബൈക്കിടിച്ച് ദൂരേയ്ക്ക് തെറിച്ചു വീണ സിജുവിനെ ഗുരുതരപരിക്കുകളോടെ മെഡി കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആറരയോടെ മരിച്ചു. ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷൻ രാജിനും ഗുരുതര പരുക്കുണ്ട്.