കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളി; ചേറ്റൂർ ശങ്കരൻ നായർ ഓർമയായിട്ട് ഇന്നേക്ക് 91 വർഷം

ഗാന്ധിജിയുടെ സമര രീതികളോടുള്ള വിയോജിപ്പായിരുന്നു ചേറ്റൂരിനെ വ്യത്യസ്തനാക്കിയത്.
കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളി; ചേറ്റൂർ ശങ്കരൻ നായർ ഓർമയായിട്ട് ഇന്നേക്ക് 91 വർഷം
Published on

കോൺഗ്രസിന്റെ ഏക മലയാളി ദേശീയ അധ്യക്ഷൻ ചേറ്റൂർ ശങ്കരൻ നായർ ഓർമ്മയായിട്ട് ഇന്നേക്ക് 91 വർഷം. നിയമ സാധ്യതകളെ സ്വാതന്ത്ര്യസമര പോരാട്ടത്തിനായി ഉപയോഗപ്പെടുത്താൻ ശ്രമിച്ച നേതാവാണ് പാലക്കാട് മങ്കര സ്വദേശിയായ ചേറ്റൂർ ശങ്കരൻ നായർ. ഗാന്ധിയൻ സമര രീതികളോട് വിയോജിപ്പ് പ്രകടിപ്പിച്ചതും ചേറ്റൂരിനെ വിത്യസ്തനാക്കി.


1934 ഏപ്രിൽ 24 നായിരുന്നു ചേറ്റൂർ ശങ്കരൻ നായരുടെ വിയോഗം. പാലക്കാട് മങ്കരയിൽ ജനിച്ച ചേറ്റൂർ കോൺഗ്രസിന്റ ദേശീയ അധ്യക്ഷൻ എന്ന നിലയ്ക്ക് മാത്രമല്ല അഭിഭാഷകൻ, ന്യായാധിപൻ, വൈസ്രോയി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം തുടങ്ങി വഹിച്ച പദവികളിലെല്ലാം തിളങ്ങി. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ വൈസ്രോയി മൈക്കൽ ഒ. ഡയറിനെതിരെയുള്ള നിയമപോരാട്ടം, ചേറ്റൂരിന്റെ ജീവിതത്തിലെ തിളക്കമുള്ള അധ്യായമാണ്.

കേസിൽ തോറ്റെങ്കിലും, മാപ്പ് പറഞ്ഞാൽ പിഴ ഒഴിവാക്കാം എന്ന കോടതിയുടെ ഔദാര്യം, വേണ്ടെന്ന് പറയാൻ ചേറ്റൂർ ശങ്കരൻ നായർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല. ഗാന്ധിജിയുടെ സമര രീതികളോടുള്ള വിയോജിപ്പായിരുന്നു ചേറ്റൂരിനെ വ്യത്യസ്തനാക്കിയത്.


ചേറ്റൂർ ഓർമ്മയായിട്ട് 91 വർഷമാകുമ്പോൾ, ഇപ്പോഴും അദ്ദേഹം ഉയർത്തിയ ചോദ്യങ്ങളും വാദവും നിലപാടുമെല്ലാം കൂടുതൽ ചർച്ചയായി ഉയർത്തെഴുന്നേൽക്കുന്നു. ചേറ്റൂർ ജനിച്ചു വളർന്ന മങ്കരയിലെ വീട്. ഇന്ന് ആളില്ലാതെ ഒഴിഞ്ഞ് കിടക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com