2024ലെ ലോകത്തെ മികച്ച നഗരങ്ങളുടെ പട്ടികയിൽ ഡൽഹിയും; തുടർച്ചയായി നാലാമതും ഒന്നാം സ്ഥാനത്ത് പാരിസ്

വായുമലിനീകരണം രൂക്ഷമായി ജിആർഎപി നാല് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഡൽഹിക്ക് ഈ അംഗീകാരം ലഭിച്ചതെന്നത് ശ്രദ്ധേയമാണ്
2024ലെ ലോകത്തെ മികച്ച നഗരങ്ങളുടെ പട്ടികയിൽ ഡൽഹിയും; തുടർച്ചയായി നാലാമതും ഒന്നാം സ്ഥാനത്ത് പാരിസ്
Published on

2024ലെ ലോകത്തെ മികച്ച നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ തലസ്ഥാന നഗരമായ ഡൽഹിയും. ഡാറ്റ അനലിറ്റിക്സ് കമ്പനിയായ യൂറോമോണിറ്റർ ഇൻ്റർനാഷണൽ പുറത്തുവിട്ട പട്ടികയിലാണ് ഡൽഹി ഇടം പിടിച്ചത്. വായുമലിനീകരണം രൂക്ഷമായി ജിആർഎപി നാല് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഡൽഹിക്ക് ഈ അംഗീകാരം ലഭിച്ചതെന്നത് ശ്രദ്ധേയമാണ്. നൂറിൽ 74ാം സ്ഥാനത്താണ് ഇന്ത്യ. തുടർച്ചയായ നാലാം വർഷവും പാരിസാണ് ആകർഷണീയമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത്. മാഡ്രിഡ്, ടോക്കിയോ നഗരങ്ങളാണ് രണ്ടും, മൂന്നും സ്ഥാനത്ത്.

യൂറോമോണിറ്റർ ഇൻ്റർനാഷണൽ ആറ് പ്രധാന ഘടകങ്ങളുടെയും 55 അളവുകോലുളുടെയും അടിസ്ഥാനത്തിലാണ് മികച്ച നഗരങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. സാമ്പത്തിക, വാണിജ്യ വികസനം, ടൂറിസം, ടൂറിസം ഇൻഫ്രാസ്ട്രക്ചർ, ടൂറിസം നയവും പ്രധാന ആകർഷണങ്ങളും, ആരോഗ്യവും സുരക്ഷയും, സുസ്ഥിരത തുടങ്ങിയവയാണ് മികച്ച നഗരങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിലെ പ്രധാന ഘടകങ്ങൾ.


പട്ടികയിൽ യൂറോപ്യൻ ഇതര നഗരങ്ങളിൽ വർദ്ധനവുണ്ടായി. എന്നാൽ, ഡാറ്റാ കമ്പനിയായ ലൈറ്റ്‌ഹൗസുമായി സഹകരിച്ച് യൂറോമോണിറ്റർ ഇൻ്റർനാഷണൽ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ, ആദ്യ 20 റാങ്കിംഗിൽ ഒമ്പത് നഗരങ്ങളുമായി യൂറോപ്പ് മുന്നിട്ടുനിൽക്കുന്നുണ്ട്. ടോക്കിയോക്ക് ശേഷം, റോം, മിലാൻ, ന്യൂയോർക്ക്, ആംസ്റ്റർഡാം, സിഡ്നി, സിംഗപ്പൂർ, ബാർസലോണ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിൽ ഇടം പിടിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com