NEWSROOM
ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം; പട്ടാമ്പി പാലം നാളെ തുറക്കും
നിബന്ധനകൾക്ക് വിധേയമായാണ് വാഹന ഗതാഗതത്തിന് അനുമതി നൽകിയത്
കഴിഞ്ഞയാഴ്ച ഉണ്ടായ അതിതീവ്ര മഴയിൽ വെള്ളത്തിൽ മുങ്ങിയ പട്ടാമ്പി പാലം നാളെ തുറക്കും. നിബന്ധനകൾക്ക് വിധേയമായാണ് വാഹന ഗതാഗതത്തിന് അനുമതി നൽകിയത്. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രമേ കടത്തി വിടുകയുള്ളു. പാലത്തിന് മുകളിൽ ആവശ്യമായ സുരക്ഷ ഒരുക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ചയുണ്ടായ മഴയിൽ പാലം വെള്ളത്തിൽ മുങ്ങിയെങ്കിലും ബുധനാഴ്ചയോടെ വെള്ളമിറങ്ങിയിരുന്നു. എന്നാൽ, പാലത്തിന്റെ രണ്ടു കൈവരികളും ഒലിച്ച് പോയിരുന്നു.