"വിഭജനത്തിന്‍റെ പാത പ്രോത്സാഹിപ്പിക്കരുത്"; യാക്കോബായ സഭയുടെ കാതോലിക്ക വാഴ്ചയെ എതിർത്ത് പാത്രിയർക്കീസ് ബാവയ്ക്ക് ഓർത്തഡോക്സ് സഭയുടെ കത്ത്

മലങ്കര സഭയിലുണ്ടായ വിഭജനത്തെ വീണ്ടും ഓർമപ്പെടുത്തുന്നതാണ് പുതിയ നീക്കം. സമാന്തര ഭരണം സൃഷ്ടിക്കുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനം, ഇത് നിയമവിരുദ്ധമാണ്
"വിഭജനത്തിന്‍റെ പാത പ്രോത്സാഹിപ്പിക്കരുത്"; യാക്കോബായ സഭയുടെ കാതോലിക്ക വാഴ്ചയെ എതിർത്ത് പാത്രിയർക്കീസ് ബാവയ്ക്ക് ഓർത്തഡോക്സ് സഭയുടെ കത്ത്
Published on

യാക്കോബായ സഭ അധ്യക്ഷന്‍റെ വാഴിക്കൽ ചടങ്ങ് നിയമ വിരുദ്ധമെന്ന് ആവർത്തിച്ച് ഓർത്തഡോക്സ് സഭ. ചടങ്ങിൽ നിന്ന് പാത്രിയർക്കീസ് ബാവ പിന്മാറണമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ. പാത്രിയർക്കീസ് ബാവയ്ക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രതീയൻ കാതോലിക്ക ബാവ കത്ത് അയച്ചു. ഓറിയന്‍റൽ ഓർത്തഡോക്സ് സഭ അധ്യക്ഷന്മാർക്കും ഓർത്തഡോക്സ് സഭ അധ്യക്ഷൻ കത്തയച്ചു.

മലങ്കര സഭയിലുണ്ടായ വിഭജനത്തെ വീണ്ടും ഓർമപ്പെടുത്തുന്നതാണ് പുതിയ നീക്കം. സമാന്തര ഭരണം സൃഷ്ടിക്കുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനം, ഇത് നിയമവിരുദ്ധമാണ്. ക്രൈസ്തവ ഏകീകരണത്തിന് ലോകം ശ്രമിക്കുമ്പോൾ വിഭജനത്തിന്‍റെ പാതയെ പ്രോത്സാഹിപ്പിക്കരുതെന്നും കത്തിൽ പറയുന്നുണ്ട്.

മലങ്കരസഭയുടെ 1934ലെ ഭരണഘടനയെ കീഴ്ക്കോടതികൾ മുതൽ പരമോന്നത കോടതി വരെ ഇഴകീറി പരിശോധി ച്ച് ആധികാരികമെന്ന് അംഗീകരിച്ചതാണ്. ആ ഭരണഘടനപ്രകാരമാണ് മലങ്കരസഭ ഭരിക്കപ്പെടേണ്ടതെന്നും കോടതി വിധിച്ചിട്ടുണ്ട്. പുതിയ അധികാരസ്ഥാനങ്ങൾ സൃഷ്ടിക്കുന്നത് രാജ്യത്തിന്റെ നിയമത്തിന് വിരുദ്ധമാണെന്ന് കത്തിലൂടെ ഓർമ്മിപ്പിക്കുന്നു. സമാധാന ശ്രമങ്ങൾക്കുള്ള സന്നദ്ധത നിരവധി തവണ അറിയിച്ചിട്ടും അതിനോട് പ്രതികരിക്കാതെ സമാന്തരഭരണവുമായി മുന്നോട്ടു പോകാൻ ശ്രമിക്കുന്നത് ഖേദകരമാണെന്നും കത്തിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com