EXCLUSIVE | ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കം: വിശ്വാസികളുടെയും പള്ളികളുടെയും കണക്കെടുക്കാന്‍ സര്‍ക്കാര്‍

തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് വിവരം ക്രോഡീകരിച്ച് നല്‍കാന്‍ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് നിര്‍ദേശം നല്‍കിയത്.
EXCLUSIVE | ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കം: വിശ്വാസികളുടെയും പള്ളികളുടെയും കണക്കെടുക്കാന്‍ സര്‍ക്കാര്‍
Published on


ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍. ഇരു വിഭാഗം വിശ്വാസികളുടെയും കണക്കെടുക്കും. പള്ളികളുടെ എണ്ണം, പള്ളികളുടെ ഉടമസ്ഥാവകാശം ആര്‍ക്ക് എന്നീ വിവരങ്ങളും ശേഖരിക്കുന്നു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ കത്ത് ന്യൂസ് മലയാളത്തിന് ലഭിച്ചു.

തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് വിവരം ക്രോഡീകരിച്ച് നല്‍കാന്‍ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് നിര്‍ദേശം നല്‍കിയത്. സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു നീക്കത്തിലേക്ക് കടന്നിരിക്കുന്നത്. സംസ്ഥാനത്ത് ആകെ എത്ര പള്ളികളാണുള്ളത്? ഇതില്‍ എത്രയെണ്ണമാണ് ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ക്കുള്ളത്? ഇവരുടെ എണ്ണം എത്രയാണ് എന്നിവയടക്കമുള്ള വിവരങ്ങളാണ് സര്‍ക്കാര്‍ ശേഖരിക്കാനൊരുങ്ങുന്നത്.

പള്ളിത്തര്‍ക്കം സംസ്ഥാനത്ത് വലിയ ചര്‍ച്ചയാകുന്ന സാഹചര്യങ്ങളിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. കണക്കെടുക്കുന്ന പള്ളികളുടെ നടത്തിപ്പകാശം സംബന്ധിച്ച് തർക്കങ്ങൾ നിലവിലുണ്ടോ. ഉണ്ടെങ്കിൽ അതിന്റെ നിലവിലെ അവസ്ഥ. ഓരോ ദേവാലയങ്ങളിലുമുള്ള ഓർത്തഡോക്സ്-യാക്കോബായ വിശ്വാസികളുടെ അനുപാതം എത്ര. തുടങ്ങിയ നിർണായക വിവരങ്ങളും സർക്കാർ ശേഖരിക്കും.

പഞ്ചായത്ത് തലത്തിലും സബ് ഡിവിഷൻ തലത്തിലുമാണ് വിവര ശേഖരണം നടത്തുന്നത്. മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികൾ 1934–ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന് 2017-ലെ സുപ്രീംകോടതി വിധിയുണ്ടായിരുന്നു. സഭാ തർക്കത്തിൽ കോടതികളും സർക്കാരും പലതവണ ഇടപെട്ടിട്ടും പ്രശ്നപരിഹാരം ഉണ്ടായിട്ടില്ല. ഇതിനിടെയാണ് വിശ്വാസികളുടെ കണക്കെടുപ്പ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com