പി.വി. അൻവറിൻ്റെ മുന്നണി പ്രവേശനം;എതിർപ്പുമായി ഒതായി മനാഫിൻ്റെ കുടുംബം, പാണക്കാട് സാദിഖലി തങ്ങൾക്ക് കത്ത് നൽകി

.1995 ൽ നടന്ന മനാഫിൻ്റെ കൊലപാതകത്തിൽ അൻവർ പ്രതിചേർക്കപ്പെട്ടിരുന്നെങ്കിലും ഒന്നാം സാക്ഷി കൂറുമാറിയതോടെ കോടതി വെറുതെ വിടുകയായിരുന്നു.
പി.വി. അൻവറിൻ്റെ മുന്നണി പ്രവേശനം;എതിർപ്പുമായി  ഒതായി മനാഫിൻ്റെ കുടുംബം,  പാണക്കാട് സാദിഖലി തങ്ങൾക്ക് കത്ത് നൽകി
Published on

പി. വി. അൻവറിന്റെ മുന്നണി പ്രവേശനത്തിനെതിരെ പാണക്കാട് സാദിഖലി തങ്ങളെ കണ്ട് ഒതായി മനാഫിന്റെ കുടുംബം. കുടുംബത്തിന്റെ ആശങ്കകൾ ചൂണ്ടിക്കാട്ടി തങ്ങൾക്ക് കത്ത് കൈമാറി.മനാഫിന്റെ രക്തസാക്ഷിത്വത്തെ അപമാനിച്ച് അൻവർ മുന്നണിയിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നു.അൻവറിനെ മുസ്ലിം ലീഗിലോ യുഡിഎഫിലോ എടുത്ത് മനാഫിന്റെ ഓർമ്മകളെ അവഹേളിക്കരുതെന്നും കത്തിൽ പറയുന്നു.


മുസ്ലിം ലീഗ് ഉയർത്തിപ്പിടിക്കുന്ന മാനവികതയ്ക്ക് എതിർ നിൽക്കുന്ന ആളാണ് അൻവർ എന്നും കത്തിൽ പരാമർശിക്കുന്നുണ്ട്.1995 ൽ നടന്ന മനാഫിൻ്റെ കൊലപാതകത്തിൽ അൻവർ പ്രതിചേർക്കപ്പെട്ടിരുന്നെങ്കിലും ഒന്നാം സാക്ഷി കൂറുമാറിയതോടെ കോടതി വെറുതെ വിടുകയായിരുന്നു.

UPDATING.......

Related Stories

No stories found.
News Malayalam 24x7
newsmalayalam.com