ഒറ്റപ്പാലത്ത് യുവാവ് ജീവനൊടുക്കിയ സംഭവം; മൈക്രോ ഫിനാൻസുകാരുടെ ഭീഷണി കാരണമെന്ന് ആരോപണം

പാലപ്പുറം എസ്‌ആർകെ നഗർ താണിക്കപ്പടി വീട്ടിൽ മുഹമ്മദ്   നിഷാദാണ് കഴിഞ്ഞ ദിവസം ട്രെയിൻ തട്ടി മരിച്ചത്
ഒറ്റപ്പാലത്ത് യുവാവ് ജീവനൊടുക്കിയ സംഭവം; മൈക്രോ ഫിനാൻസുകാരുടെ ഭീഷണി കാരണമെന്ന് ആരോപണം
Published on

പാലക്കാട് ഒറ്റപ്പാലത്ത് യുവാവ് ജീവനൊടുക്കിയതിന് പിന്നിൽ മൈക്രോ ഫിനാൻസുകാരുടെ ഭീഷണിയെന്ന് ആരോപണം. പാലപ്പുറം എസ്‌ആർകെ നഗർ താണിക്കപ്പടി വീട്ടിൽ മുഹമ്മദ്   നിഷാദാണ് കഴിഞ്ഞ ദിവസം ട്രെയിൻ തട്ടി മരിച്ചത്.

ഓട്ടോറിക്ഷ ഡ്രൈവറായ നിഷാദ് ഏറെ നാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. നിരവധി മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്തിരുന്ന നിഷാദിന് തിരിച്ചടവ് മുടങ്ങിയതിൻ്റെ പേരിൽ ഭീഷണി നേരിടേണ്ടി വന്നെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.   


പാലപ്പുറം മേഖലയിൽ നിരവധി പേരാണ് ഉയർന്ന പലിശയ്ക്ക് വായ്പ എടുത്ത് കുരുക്കിലായിരിക്കുന്നത്. കടബാധ്യതയെ തുടർന്നുള്ള നിഷാദിൻ്റെ മരണത്തോടെ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ്. ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ഒറ്റപ്പാലം പൊലീസ് വ്യക്തമാക്കി. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com