
നന്ദി പ്രമേയ ചർച്ചയിൽ രാജ്യസഭയിൽ മറുപടിയുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ മൂന്നാം തവണയും എൻഡിഎ സർക്കാരിനെ അധികാരത്തിലേറ്റിയെന്ന് മോദി പറഞ്ഞു. "പ്രതിപക്ഷത്തിൻ്റെ പ്രൊപ്പഗണ്ടയ്ക്ക് മേൽ ഞങ്ങളുടെ പെർഫോമൻസ് വിജയിച്ചു"എന്ന് പറഞ്ഞ മോദി ചിലർ ഭരണം നടത്തിയിരുന്നത് റിമോട്ട് കൺട്രോളിലൂടെയായിരുന്നുവെന്നും വിമർശിച്ചു. തൻ്റെ ജോലിയുടെ പ്രധാന ഭാഗം തുടങ്ങിയിട്ടേയുള്ളുവെന്നും. അടുത്ത അഞ്ചുവർഷത്തിൽ രാജ്യത്തെ പട്ടിണി തുടച്ചു നീക്കുമെന്നും മോദി പറഞ്ഞു.
പ്രസംഗത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. സഭയിൽ നുണ പറയുന്നത് നിർത്തുവാന്‍ പറഞ്ഞു കൊണ്ടുള്ള പ്രതിപക്ഷ ബഹളത്തിനിടെയാണ് മോദിയുടെ പ്രസംഗം.
updating.....