എറണാകുളം - കോട്ടയം റൂട്ടിലെ സ്വകാര്യ ബസുകളുടെ മരണപാച്ചിൽ, റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

എറണാകുളം - കോട്ടയം റൂട്ടിലെ ബസുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കുന്നതിനുള്ള കർമപദ്ധതി സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നൽകിയ നിർദേശത്തിൽ വ്യക്തമാക്കുന്നു
എറണാകുളം - കോട്ടയം റൂട്ടിലെ സ്വകാര്യ ബസുകളുടെ മരണപാച്ചിൽ, 
റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ
Published on

എറണാകുളം കോട്ടയം റൂട്ടിലെ സ്വകാര്യ ബസുകളുടെ മരണപാച്ചിലിൽ  മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. സംസ്ഥാന പൊലീസ് മേധാവിക്കും ഗതാഗത കമ്മീഷണർക്കുമാണ് കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകിയത്. സെപ്റ്റംബർ 12ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശത്തിൽ ചൂണ്ടിക്കാട്ടി.

എറണാകുളം - കോട്ടയം റൂട്ടിലെ ബസുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കുന്നതിനുള്ള കർമപദ്ധതി സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നൽകിയ നിർദേശത്തിൽ വ്യക്തമാക്കുന്നു. ജൂലൈ 27ന് എറണാകുളത്ത് നിന്നും കോട്ടയത്തേക്ക് വന്ന സ്വകാര്യബസ് തലയോലപ്പറമ്പിൽ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. അമിതവേഗത കാരണം അപകടമുണ്ടാകുമ്പോൾ സിവിൽ, ക്രിമിനൽ നിയമ പ്രകാരം നടപടിയെടുക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com