
പി.വി. അൻവർ വലതുപക്ഷത്തിന്റെ നാവ് ആയി മാറികൊണ്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ. വലതുപക്ഷത്തിന് ആയുധം കൊടുത്തുകൊണ്ടുള്ള ഒന്നാണ് അൻവർ നടത്തിയ ആരോപണം. അൻവർ ഉന്നയിച്ച അഴിമതി പ്രശ്നം അടിസ്ഥനപ്പെടുത്തിയാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ആ അന്വേഷണ റിപ്പോർട്ട് പുറത്തു വന്നാലല്ലേ അത് സംബന്ധിച്ച് അദ്ദേഹം പ്രതികരിക്കേണ്ടതുള്ളൂ. അതിനു പോലും ഗവണ്മെന്റിന് സമയം കൊടുക്കാതെയുള്ള പ്രതികരണങ്ങളാണ് അൻവർ വാർത്താസമ്മേളനങ്ങളിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും പി. ജയരാജൻ പറഞ്ഞു.
Read More: അൻവർ ഇഫക്റ്റിൽ സിപിഎം പുളയുന്നു; ജുഡീഷ്യൽ അന്വേഷണം വേണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
യുഡിഎഫ് സർക്കാർ ഭരിച്ചതിനേക്കാൾ വ്യത്യസ്തമായ രീതിയിലാണ് ഇടതുപക്ഷ സർക്കാർ ഭരിക്കുന്നത്. കേരളത്തിലെ എല്ലാ മേഖലയിലും വർഗീയ ശക്തികൾക്കെതിരെ ഉറച്ച നിലപാട് ആണ് എടുത്തിട്ടുള്ളത്. സിപിഐഎം എന്ന് പറയുന്ന പാർട്ടി പ്രവർത്തകരോ അതിന്റെ ഭാഗമായിട്ടുള്ളവരോ തെറ്റു ചെയ്തു എന്നറിഞ്ഞാല്‍ ആ തെറ്റിനെതിരായി നിലപാട് സ്വീകരിക്കുമെന്നും പി. ജയരാജന്‍ പറഞ്ഞു.
Read More: എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം; അൻവറിന്‍റെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളുന്നു: മുഖ്യമന്ത്രി
മുഖ്യമന്ത്രിയും ബിജെപി നേതൃത്വവുമായി രഹസ്യമായി പദ്ധതികളുണ്ട് എന്നാണ് അദ്ദേഹം ആരോപിച്ചത്. എന്നാൽ അതിനെകുറിച്ച് അദ്ദേഹത്തിന്റെ കൈയിൽ തെളിവുകളില്ല. അതേസമയം, അന്‍വർ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പി. ജയരാജൻ പറഞ്ഞു