പി. ജയരാജൻ്റെ 'കേരളം: മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' പുസ്തക പ്രകാശനം ഒക്ടോബർ 26ന്

കേരള മുസ്‌ലിം രാഷ്ട്രീയത്തിന്റെ ചരിത്ര ഗതികൾ വിശകലനം ചെയ്യുന്ന 13 ഭാഗങ്ങളാണ് പുസ്തകത്തിലുള്ളത്
പി. ജയരാജൻ്റെ 'കേരളം: മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' പുസ്തക പ്രകാശനം ഒക്ടോബർ 26ന്
Published on


മുതിർന്ന സംസ്ഥാന സമിതി അംഗം പി. ജയരാജൻ രചിച്ച 'കേരളം: മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഒക്ടോബർ 26ന് നടക്കും. കോഴിക്കോട് എൻ.ജി.ഒ യൂണിയൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ, മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യും. 26ന് രാവിലെ പത്ത് മണിയോടെ പ്രകാശന ചടങ്ങ് നടക്കും.

ALSO READ: ഇതിലും വലിയ വെല്ലുവിളി ഗവര്‍ണര്‍ നടത്തിയിട്ടുണ്ട്; മറുപടി പറയേണ്ട കാര്യമില്ല: എം.വി ഗോവിന്ദന്‍

കേരള മുസ്‌ലിം രാഷ്ട്രീയത്തിന്റെ ചരിത്ര ഗതികൾ വിശകലനം ചെയ്യുന്ന 13 ഭാഗങ്ങളാണ് പുസ്തകത്തിലുള്ളത്. മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി, തുടങ്ങിയ സംഘടനകൾ കേരള രാഷ്ട്രീയത്തിൽ എന്തെല്ലാം ഇടപെടലുകൾ നടത്തിയെന്നതിനെ കുറിച്ചുള്ള വിശകലനമാണ് പുസ്തകത്തിൻ്റെ പ്രധാന ഉള്ളടക്കം. മാതൃഭൂമി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com