ഹിന്ദു പത്രത്തിലൂടെ ശ്രമിച്ചിട്ട് നടക്കാത്തത് ജലീലിലൂടെ നടത്താൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; പി.കെ. ഫിറോസ്

ബിജെപി നടത്തിയിരുന്ന പ്രചാരണം ഇപ്പോൾ കെ.ടി.ജലീൽ ഏറ്റെടുത്തു. സമുദായത്തിൽ ഉള്ള വ്യക്തികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാറുണ്ട് അതിന് ആ സമുദായം എന്ത് പിഴച്ചു എന്നായിരുന്നു ഫിറോസിൻ്റെ ചോദ്യം.
ഹിന്ദു പത്രത്തിലൂടെ ശ്രമിച്ചിട്ട് നടക്കാത്തത് ജലീലിലൂടെ നടത്താൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; പി.കെ. ഫിറോസ്
Published on

സ്വർണക്കള്ളക്കടത്തിൽ കെ, ടി. ജലീൽ നടത്തിയ പരാമർശത്തെ തള്ളി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. മുസ്ലീം കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രസ്താവനകളെ വിമർശിച്ചായിരുന്നു ഫിറോസിൻ്റെ പ്രതികരണം. ഹിന്ദു പത്രത്തിലൂടെ ശ്രമിച്ചിട്ട് നടക്കാത്തത് ജലീലിലൂടെ നടത്താൻ മുഖ്യമന്ത്രി ശ്രമിക്കുന്നു എന്നാരോപിച്ച ഫിറോസ്, നിയമം കർശനമാക്കുകയാണ് വേണ്ടതെന്നും അല്ലാതെ മതത്തെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും പറഞ്ഞു.  കെ. ടി. ജലീൽ ഇന്നും ഇന്നലെയുമായി നടത്തിയിട്ടുള്ള പ്രസ്താവന അങ്ങേയറ്റം വിദ്വേഷം നിറഞ്ഞതാണെന്നും ഫിറോസ് പറഞ്ഞു.


ബിജെപി നടത്തിയിരുന്ന പ്രചാരണം ഇപ്പോൾ കെ.ടി.ജലീൽ ഏറ്റെടുത്തു. സമുദായത്തിൽ ഉള്ള വ്യക്തികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാറുണ്ട് അതിന് ആ സമുദായം എന്ത് പിഴച്ചു എന്നായിരുന്നു ഫിറോസിൻ്റെ ചോദ്യം. സമുദായ നേതാക്കന്മാർ മതവിധി പുറപ്പെടുവിക്കണം എന്ന് എങ്ങനെ പറയാൻ സാധിക്കും.ഒരു സമുദായത്തെ ഒറ്റിക്കൊടുത്ത വ്യക്തിയായി കെ ടി ജലീൽ മാറിയെന്നും പി.കെ, ഫിറോസ് ആരോപിച്ചു.

മത നേതാക്കന്മാർ മതവിധി പുറപ്പെടുവിക്കണം എന്ന പ്രസ്താവന പിൻ വലിച്ച് മാപ്പ് പറയാൻ കെ ടി ജലീൽ തയ്യാറാവണം.മത നേതാക്കന്മാർ പറഞ്ഞിരുന്നെങ്കിൽ ശിവശങ്കർ കേൾക്കുമായിരുന്നോ, സ്വപ്ന സുരേഷ് കേൾക്കുമായിരുന്നോ.മതം നോക്കിയല്ലേ ബുൾഡോസർ ഉപയോഗിച്ചിരുന്നതെന്നും ഫിറോസ് പരിഹസിച്ചു.

കള്ളക്കടത്തിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും മുസ്ലിങ്ങളെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു. സ്വർണക്കടത്തും ഹവാലയും മതവിരുദ്ധമെന്ന് പ്രഖ്യാപിക്കാൻ തയാറാകാത്തതിന്റെ ഗുട്ടൻസ് ബുദ്ധിയുള്ളവർക്ക് മനസിലാകും. ഇത്തരക്കാരെ ബോധവൽക്കരിക്കാൻ ഖാളിമാർ തയാറാകണമെന്നും കെ.ടി ജലീൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com