
കേരളത്തിലെ എംഎസ്എംഇകള്‍ തകരുന്നുവെന്ന തരത്തില്‍ വന്ന ടൈംസ് ഓഫ് ഇന്ത്യ പത്ര വാര്‍ത്തയ്ക്ക് പിന്നില്‍ പ്രത്യേക അജണ്ടയെന്ന് മന്ത്രി പി. രാജീവ്. മന്ത്രിയെന്ന നിലയില്‍ 1119 പേജുള്ള മറുപടി നല്‍ലകിയിട്ടുണ്ടെന്നും പി. രാജീവ് പറഞ്ഞു.
വാര്‍ത്തയ്ക്ക് എന്ത് പ്രാധാന്യമാണുള്ളത്? വാര്‍ത്ത നല്‍കും മുമ്പ് വിശ്വാസ്യത നോക്കണം. വാസ്തവം മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. നടക്കുന്നത് കേരളത്തിനെതിരായ നീക്കമാണ്. എംഎസ്എംഇകള്‍ക്കെതിരായി കേരളത്തില്‍ പ്രത്യേക അജണ്ട പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടൈംസ് ഓഫ് ഇന്ത്യ നടത്തിയത് തെറ്റായ പ്രവണത. നിയമസഭയിലെ രേഖയെന്ന് പറഞ്ഞ് തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുറുക്കാന്‍ കടകളും പെട്ടിക്കടകളും പൂട്ടിയ കണക്കുകള്‍ വെച്ചാണ് കേരളത്തിനെതിരായ വാര്‍ത്ത.
രാജ്യത്ത് 30% എംഎസ്എംഇകളാണ് പൂട്ടിപോകുന്നത്. കേരളം മാത്രമാണ് കൃത്യമായ കണക്കുകള്‍ ശേഖരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ശശി തരൂര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും തിരുത്തിയിട്ടില്ല. ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റിന് ലോകത്തെ സംരംഭകര്‍ക്കിടയില്‍ മതിപ്പ് തകര്‍ക്കാനാണ് ശ്രമിക്കുന്നെന്നും പി. രാജീവ് കൂട്ടിച്ചേര്‍ത്തു.