ഹിമാലയൻ മണ്ടത്തരത്തിനുള്ള അവാർഡ് നൽകേണ്ടത് അന്നത്തെ പൊലീസിന്; ശബരിമല വിവാദ പ്രസംഗത്തിൽ ഉറച്ച് പി.എസ്. ശ്രീധരൻ പിള്ള

തന്റെ പ്രസംഗം കൊണ്ട് രഹന ഫാത്തിമ ഉൾപ്പടെ ഉള്ള വനിതകളെ ശബരിമലയിൽ കയ്യറ്റുന്നത് തടയാൻ ആയി
ഹിമാലയൻ മണ്ടത്തരത്തിനുള്ള അവാർഡ് നൽകേണ്ടത് അന്നത്തെ പൊലീസിന്; ശബരിമല വിവാദ പ്രസംഗത്തിൽ ഉറച്ച് പി.എസ്. ശ്രീധരൻ പിള്ള
Published on

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗത്തിൽ നിലപാടിലുറച്ച് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. തന്റെ പ്രസംഗം കൊണ്ട് രഹന ഫാത്തിമ ഉൾപ്പടെ ഉള്ള വനിതകളെ ശബരിമലയിൽ കയ്യറ്റുന്നത് തടയാൻ ആയി. അതിൽ ഒരു നിലയിലും ആക്ഷേപം നിലനിൽക്കില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അന്നും ഇന്നും അതിൽ ഉറച്ചു നിൽക്കുന്നു. ഹിമാലയൻ മണ്ടത്തരത്തിനു അവാർഡ് കൊടുക്കണമെങ്കിൽ അത് നൽകേണ്ടത് അന്നത്തെ പൊലീസിനാണെന്നും പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.

അഭിഭാഷകനായത് കൊണ്ടാണ് അന്ന് ശബരിമല തന്ത്രി കോടതി വിധിയെ കുറിച്ച് തന്നോട് അഭിപ്രായം ചോദിച്ചത്. അക്കാര്യം കോടതിയും ശരിവെച്ചിട്ടുണ്ട്. അഭിഭാഷകനെന്ന നിലയില്‍ താന്‍ മോശക്കാരനായിരുന്നെങ്കില്‍ കേരളത്തിലെ ഇടത് വലത് സര്‍ക്കാറുകള്‍ തന്നെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. ശബരിമല വിഷയത്തിൽ അന്നത്തെ സര്‍ക്കാറിന്റെ സമ്മര്‍ദം കാരണമാണ് കേസില്‍ തനിക്കെതിരെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്തത് എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഗവര്‍ണറായത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാന്‍ തനിക്ക് സ്വാതന്ത്ര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിയെ പറ്റിയുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞില്ല. തോൽവിയെ കുറിച്ച് സംസ്ഥാന നേതൃത്വം മറുപടി നൽകും. അതിന് കെൽപ്പുള്ള നേതാക്കൾ നേതൃനിരയിൽ ഉണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം ചെങ്ങന്നൂരിൽ തന്നെ സ്ഥാനാർഥിയാക്കിയത് കാലും കൂട്ടിക്കെട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥിയാകാൻ തനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ തന്റെ ഭാഗ്യം കൊണ്ട് വോട്ട് ശതമാനം വർധിച്ചുവെന്നും പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. തനിക്ക് ഭാഗ്യമുള്ളത് കൊണ്ടാണ് അവിടെ ചെങ്ങന്നൂരിൽ ജയിക്കാതിരുന്നത്. എം.എല്‍.എ ആയിരുന്നെങ്കില്‍ ഇന്ന് ഗവര്‍ണര്‍ ആകില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. ഇന്നു വരെ താന്‍ ജീവിതത്തില്‍ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ സ്ഥാനം ഉള്‍പ്പടെ തനിക്ക് ഇങ്ങോട്ട് ന്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com