ആരുടേയും ഫോൺ ചോർത്തിയിട്ടില്ല, കോൾ റെക്കോർഡ് ചെയ്യുക മാത്രമാണ് ചെയ്തത്; പി. വി. അൻവർ

ഞാൻ പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ല തെറ്റുകൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത് എന്നും അൻവർ
ആരുടേയും ഫോൺ ചോർത്തിയിട്ടില്ല, കോൾ റെക്കോർഡ് ചെയ്യുക മാത്രമാണ് ചെയ്തത്;  പി. വി. അൻവർ
Published on



ഫോണ്‍ ചോർത്തല്‍ പരാതിയിൽ കറുകച്ചാൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പി. വി. അൻവർ എംഎൽഎ. ആരുടേയും ഫോൺ ചോർത്തിയിട്ടില്ല. കോൾ റെക്കോർഡ് ചെയ്യുക മാത്രമാണ് ചെയ്തത്. കേസുകൾ ഇനിയും വരും. ഞാൻ പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ല തെറ്റുകൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത് എന്നും അൻവർ പറഞ്ഞു. അലനല്ലൂരിലെ സംഘർഷം തെറ്റിധാരണ മൂലം ഉണ്ടായതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ഫോൺ ചെയ്താൽ നിലമ്പൂരിലെ എൽഡിഎഫ് പഞ്ചായത്തുകൾ താഴെ വീഴുമെന്നും എന്നാൽ അതിനു സമയമായിട്ടില്ല എന്നും അൻവർ പറഞ്ഞു. പാലക്കാട് നടന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: 'മലപ്പുറത്ത് ഡാൻസാഫ് കള്ളക്കളി നടത്തുന്നു, വിൽപന നടത്തുന്നവരും പിടിക്കുന്നവരും പൊലീസ്': പി.വി. അൻവർ

ഞാൻ വിളിച്ചാൽ ആയിരക്കണക്കിന് സഖാക്കൾ വരും. അങ്ങനെ വിളിക്കാൻ സമയമായിട്ടില്ല. എന്നാൽ കൂടുതൽ പൊതുയോഗങ്ങൾ ഉണ്ടാകുമെന്നും അൻവർ പറഞ്ഞു. പൊതുയോഗത്തിൽ 50 കസേരകളിടും. നാളെ കോഴിക്കോട് മുതലക്കുളത്ത് യോഗം. സെക്രട്ടറിയേറ്റിന് മുന്നിൽ പൊതുയോഗം ഉണ്ടാകുമോ എന്ന് പറയാനാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പ്രസംഗം പിക്കപ്പ് വാനിൻ്റെ മുകളിൽ കയറി നിന്നാകുമെന്നാണ് സൂചന. വേദിയിൽ വേറെയാരുമുണ്ടാകില്ലെന്നും അൻവർ. പിക്കപ്പ് വാനിന് സമീപം സ്ക്രീൻ വയ്ക്കാനും നിർദേശമുണ്ട്. വീഡിയോ പ്രദർശിപ്പിക്കാനാണ് സ്ക്രീൻ സ്ഥാപിക്കുന്നത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com