
ചൂരല്‍മല ദുരന്തത്തിന്‍റെ കണക്കില്‍ കേരള സർക്കാരിനെതിരായി നടത്തുന്നത് ഇരുതല ആയുധപ്രയോഗമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സർക്കാരിൻ്റെ വിശ്വാസ്യത തകർക്കാനുള്ള കള്ള പ്രചാരണമാണിത്. കേരളം പ്രതീക്ഷിക്കുന്നത് കേന്ദ്ര സഹായമാണെന്നും, അത് കിട്ടരുത് എന്ന് ആഗ്രഹിക്കുന്നവർക്കാണ് ഈ വാർത്ത സഹായകരമാകുന്നതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സഹായം വൈകുന്നത് ജനങ്ങളുടെ ഇടയിൽ ചർച്ചയാകുന്നു. അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവരാണ് ഈ വാർത്തയുടെ 'ഗുണഭോക്താക്കൾ'. ഇപ്പോഴും കേരളം പ്രതീക്ഷിക്കുന്നത് കേന്ദ്ര സഹായമാണ്. അത് കിട്ടരുത് എന്ന് ആഗ്രഹിക്കുന്നവർക്കാണ് ഈ വാർത്ത സഹായകരമാകുന്നത്.- മുഹമ്മദ് റിയാസ് പറഞ്ഞു.
ചൂരല്‍മല ദുരന്തത്തിന്‍റെ കണക്കില്‍ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും പഴിച്ച് മന്ത്രി എം.ബി. രാജേഷും രംഗത്തെത്തി. മുഖ്യമന്ത്രി വ്യക്തത വരുത്തിയിട്ടും മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിച്ചു. തെറ്റായ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ്. ഇതുവരെയും സഹായം തരാത്ത കേന്ദ്രത്തെ രക്ഷിക്കാനാണ് ഈ വിവാദമെന്നും മന്ത്രി പറഞ്ഞു.