താങ്ങുവില വർധിപ്പിക്കൽ ഉൾപ്പടെ ആവശ്യങ്ങൾ; ശക്തമായ സമരത്തിനൊരുങ്ങി പാലക്കാട്ടെ നെൽക്കർഷകർ

നെല്ലിന്റെ താങ്ങുവില 40 രൂപയാക്കുക, സംഭരണ വില കൃത്യമായി വിതരണം ചെയ്യുക, നെൽകർഷകർക്കുള്ള ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരത്തിനൊരുങ്ങുന്നത്.
താങ്ങുവില വർധിപ്പിക്കൽ ഉൾപ്പടെ ആവശ്യങ്ങൾ; ശക്തമായ സമരത്തിനൊരുങ്ങി പാലക്കാട്ടെ നെൽക്കർഷകർ
Published on

താങ്ങുവില വർധിപ്പിക്കൽ ഉൾപ്പടെയുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ പാലക്കാട്ടെ നെൽകർഷകർ ശക്തമായ സമരത്തിനൊരുങ്ങുന്നു. പാലക്കാട് ജില്ലയിലെ പാടശേഖര സമിതികളുടെ നേതൃത്വത്തിൽ കോ- ഓർഡിനേഷൻ കമ്മറ്റി രൂപീകരിച്ച് സമരം നടത്താനാണ് കർഷകരുടെ ആലോചന.


കഴിഞ്ഞദിവസം കുഴൽമന്ദം ബ്ലോക്കിലെ പാടശേഖര സമിതികളുടെ നേതൃത്വത്തിൽ നടന്ന സമരത്തിലുണ്ടായ കർഷക പങ്കാളിത്തമാണ്, പ്രതിഷേധം ശക്തിപ്പെടുത്താനുള്ള ആലോചനയ്ക്ക് കാരണം. ജില്ലയിലെ ആയിരക്കണക്കിന് വരുന്ന പാടശേഖര സമിതികളുടെ കൂട്ടായ്മ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്താനാണ് കർഷകർ ആലോചിക്കുന്നത്.

നെല്ലിന്റെ താങ്ങുവില 40 രൂപയാക്കുക, സംഭരണ വില കൃത്യമായി വിതരണം ചെയ്യുക, നെൽകർഷകർക്കുള്ള ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരത്തിനൊരുങ്ങുന്നത്. രാഷ്ട്രീയത്തിനതീതമായി, മുഴുവൻ ആളുകളെയും പാടശേഖര സമിതികളുടെ കീഴിൽ അണിനിരത്തി സമരം നടത്താനാണ് ആലോചന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com