പഹല്‍ഗാം ഭീകരാക്രമണം: പ്രധാനമന്ത്രിയുടെ വസതിയില്‍ സുപ്രധാന സുരക്ഷാ യോഗം; നിര്‍ണായക തീരുമാനങ്ങള്‍ എടുത്തേക്കും

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണം: പ്രധാനമന്ത്രിയുടെ വസതിയില്‍ സുപ്രധാന സുരക്ഷാ യോഗം; നിര്‍ണായക തീരുമാനങ്ങള്‍ എടുത്തേക്കും
Published on

ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ കാബിനറ്റ് കമ്മിറ്റിയുടെ സുരക്ഷാ യോഗം ചേര്‍ന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഹല്‍ഗാമിലെയും കശ്മീരിലെ പൊതുവായുമുള്ള സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനും സ്വീകരിക്കേണ്ട സൈനിക നയതന്ത്ര നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായാണ് യോഗം വിളിച്ചു ചേര്‍ത്തത്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവരടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. സുപ്രധാന തീരുമാനങ്ങള്‍ യോഗത്തില്‍ സ്വീകരിക്കുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ദിവസമാണ് പഹല്‍ഗാമിലെ ബൈസാരന്‍ താഴ് വരയിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ തന്നെ അജിത് ഡോവല്‍ സൗദി സന്ദര്‍ശനത്തിലായിരുന്ന പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു.

പഹല്‍ഗാമിലെയും ജമ്മു കശ്മീരിലെയും സുരക്ഷാ സാഹചര്യങ്ങളെ കേന്ദ്ര പ്രതിരോധമന്ത്രി ഇന്ന് വിലയിരുത്തിയിരുന്നു. ആര്‍മി ചീഫ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവിക വിഭാഗം അഡ്മിറല്‍ ദിനേഷ് ത്രിപാഠി എന്നിവര്‍ക്കൊപ്പമാണ് സുരക്ഷാ സാഹചര്യം വിലയിരുത്തിയത്.

പാകിസ്ഥാന്‍ നിരോധിത തീവ്രവാദ സംഘടനയായ ദ റസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com