പാക് പൗരന്‍ കശ്മീരില്‍ സെന്യത്തിന്റെ പിടിയില്‍; കൈയ്യില്‍ പാക് കറന്‍സിയും തിരിച്ചറിയല്‍ കാര്‍ഡും

ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക് യുവാവ് ബിഎസ്എഫ് പിടിയിലായെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
പാക് പൗരന്‍ കശ്മീരില്‍ സെന്യത്തിന്റെ പിടിയില്‍; കൈയ്യില്‍ പാക് കറന്‍സിയും തിരിച്ചറിയല്‍ കാര്‍ഡും
Published on


ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാക് പൗരന്‍ പിടിയില്‍. ജില്ലയിലെ നിയന്ത്രണ രേഖയോട് ചേര്‍ന്ന പ്രദേശത്ത് നിന്നാണ് പാക് പൗരനെ ഇന്ത്യന്‍ സൈന്യം പിടികൂടിയത്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ പാക് പൗരനെയാണ് അറസ്റ്റ് ചെയ്യുന്നത്.

ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക് യുവാവ് ബിഎസ്എഫ് പിടിയിലായെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. സഹാപൂരിലെ ബോര്‍ഡര്‍ ഔട്ട് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ബിഎസ്എഫ് ജവാന്മാര്‍ ആണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 250 മീറ്റര്‍ ഉള്ളിലേക്ക് യുവാവ് എത്തിയത് ശ്രദ്ധയില്‍പ്പെട്ടതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയുന്നു.

കുറ്റിച്ചെടികള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുകയായിരുന്നു യുവാവ്. 24കാരനായ യുവാവില്‍ നിന്നും പാക് കറന്‍സിയും ഐഡന്റിറ്റി കാര്‍ഡും ലഭിച്ചു. പാകിസ്ഥാനിലെ ഗുജ്രന്‍വാല ഗ്രാമത്തില്‍ നിന്നുള്ള ഹുസ്‌നൈന്‍ എന്ന യുവാവാണ് പിടിയിലായത്. മെയ് മൂന്നിന് രാജസ്ഥാനിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് ഒരു പാകിസ്ഥാനി റേഞ്ചര്‍ പിടിയിലായിരുന്നു.

ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ 25 ടൂറിസ്റ്റുകളും ഒരു കശ്മീര്‍ പൗരനുമാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന് മൂന്ന് ദിവസം മുമ്പ് ആക്രമണം നടക്കുമെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി ജമ്മു കശ്മീര്‍ സന്ദര്‍ശനം റദ്ദാക്കിയതെന്നും ഖാര്‍ഗെ ആരോപിച്ചിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും സര്‍ക്കാര്‍ ഇടപെടാതിരുന്നത് ദുരൂഹമാണെന്നും ഖാര്‍ഗെ ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com