ഇന്ത്യൻ ഡ്രോണുകൾ വെടിവെച്ചിട്ടു; അവകാശവാദവുമായി പാക് സൈന്യം, ഫിറോസ്പൂരിൽ പാക് നുഴഞ്ഞുകയറ്റകാരനെ വധിച്ച് സുരക്ഷാ സേന

അതിർത്തി മേഖലയിൽ രണ്ടാം ദിവസവും പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി. കർണാ മേഖലയിലാണ് ഷെല്ലാക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം പൂഞ്ച്-രജൗരി മേഖലയിലാണ് ഷെല്ലാക്രമണം ഉണ്ടായത്.
ഇന്ത്യൻ ഡ്രോണുകൾ വെടിവെച്ചിട്ടു; അവകാശവാദവുമായി പാക് സൈന്യം, ഫിറോസ്പൂരിൽ പാക് നുഴഞ്ഞുകയറ്റകാരനെ വധിച്ച് സുരക്ഷാ സേന
Published on

പഹൽഗാം ആക്രണത്തിൽ പാകിസ്ഥാന് മറുപടി നൽകിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യാ- പാക് സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലാണ്. അതിനിടെ ലാഹോറിൽ ഇന്ത്യൻ ഡ്രോണുകൾ വെടിവെച്ചിട്ടെന് പാക് ലെഫ്റ്റനെൻ്റ് ജനറൽ അഹ്മദ് ഷെരീഫ് രംഗത്തെത്തി.

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോളം ഇന്ത്യൻ ഡ്രോണുകൾ വെടിവെച്ചിട്ടെന്നാണ് അവകാശവാദം.ആക്രമണത്തിൽ നാല് പാക് സൈനികർക്ക് പരിക്കേറ്റെന്നും അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിക്കവെ പാക് സൈനിക വക്താവ് പറഞ്ഞു. അതിർത്തിയിൽ പലതവണ പ്രകോപനവുമായി പാക് സൈന്യം എത്തിയിരുന്നു. സുരക്ഷാസംവിധാനം ശക്തമാക്കി, തിരച്ചടിക്കാൻ സജ്ജമാണ് ഇന്ത്യയും.

പഞ്ചാബിലെ ഫിറോസ്പൂരിൽ പാക് നുഴഞ്ഞുകയറ്റകാരനെ സുരക്ഷാ സേന വധിച്ചു.ബിഎസ്എഫ് പോസ്റ്റുകൾ ലക്ഷ്യമാക്കി നീങ്ങുന്നതിനിടെയാണ് ഇയാൾക്കെതിരെ വെടിയുതിർത്തത് .

പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ കൃത്യമായ മറുപടി നൽകിയതിന് പിന്നാലെയും പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്. അതിർത്തി മേഖലയിൽ രണ്ടാം ദിവസവും പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി. കർണാ മേഖലയിലാണ് ഷെല്ലാക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം പൂഞ്ച്-രജൗരി മേഖലയിലാണ് ഷെല്ലാക്രമണം ഉണ്ടായത്.

ആക്രമണത്തിൽ ഒരു സൈനികനുൾപ്പെടെ 13 പേർ കൊല്ലപ്പെടുകയും 59 പേർക്ക് പരിക്കേറ്റെന്നുമാണ് ഔദ്യോഗിക കണക്ക്. പരിക്കേറ്റവരിൽ 44 പേരും പൂഞ്ചിൽ നിന്നുള്ളവരാണ്. ഷെല്ലാക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ ഇന്ത്യ ഷെല്‍ട്ടർ ക്യാംപുകള്‍ തുറന്നിട്ടുണ്ട്.

വെടിനിർത്തൽ കരാർ ലംഘിച്ച് വീണ്ടും നിയന്ത്രണ രേഖയിൽ പാക് സേന വെടിയുതിർത്തു.കുപ്വാര, ബാരാമുള്ള, ഉറി, അഖ്നൂർ മേഖലകളിലാണ് പാക് സേന വെടിയുതിർത്തത്. ഇതിനെതിരെ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com