
അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ബർമൽ ജില്ലയിലാണ് വ്യോമാക്രമണം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാൻ സാധ്യതയുണ്ട്.
ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. ഇന്നലെ രാത്രിയോടെയാണ് ആക്രമണം. പാകിസ്ഥാൻ ഇതുവരെയും ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാൽ, അതിർത്തിക്ക് സമീപമുള്ള താലിബാൻ ഒളിത്താവളങ്ങളായിരുന്നു പാകിസ്ഥാൻ്റെ ലക്ഷ്യമെന്നാണ് സൂചന.
എന്നാൽ, വ്യോമാക്രമണത്തിൽ തിരിച്ചടിക്കുമെന്ന് താലിബാൻ താക്കീത് നൽകി.