സംഘര്‍ഷങ്ങള്‍ക്കിടെ മിസൈൽ പരീക്ഷണവുമായി പാകിസ്ഥാന്‍; വിജയകരമെന്ന് അവകാശവാദം

മിസൈൽ പരീക്ഷണങ്ങൾ അടിയന്തരമായിനിർത്തിവെക്കാൻ ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി
സംഘര്‍ഷങ്ങള്‍ക്കിടെ മിസൈൽ പരീക്ഷണവുമായി പാകിസ്ഥാന്‍; വിജയകരമെന്ന് അവകാശവാദം
Published on

ദീർഘദൂര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്ന അവകാശവാദവുമായി പാകിസ്ഥാൻ. 450 കിലോമീറ്റർ ദൂരപരിധിയുള്ള ഉപരിതല ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത് എന്നാണ് പാകിസ്ഥാൻ്റെ വാദം. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയുമായുള്ള സംഘർഷ സാധ്യത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തിയത്.


അബ്ദാലി വെപ്പൺ സിസ്റ്റം എന്നറിയപ്പെടുന്ന മിസൈൽ, 'എക്‌സർസൈസ് ഇൻഡസ്' എന്ന സൈനിക പരിശീലനത്തിൻ്റെ ഭാഗമായാണ് മിസൈൽ പരീക്ഷിച്ചതെന്ന് പാകിസ്ഥാൻ മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ആർമി സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് ഷഹബാസ് ഖാൻ, സ്ട്രാറ്റജിക് പ്ലാൻസ് ഡിവിഷനിലെ പിഡിഎസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഷെഹര്യാർ പർവേസ് ബട്ട് എന്നിവർ വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചുവെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.


അതേസമയം മിസൈൽ പരീക്ഷണങ്ങൾ അടിയന്തരമായിനിർത്തിവെക്കാൻ ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. ഭീകരർക്കെതിരെ ശക്തമായ നിലപാട് എടുക്കുമെന്നും അതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഭീകരർക്ക് പിന്തുണ നൽകുന്നവർക്കെതിരെയും നടപടി ഉണ്ടാകും. ഭീകര വിരുദ്ധ പോരട്ടങ്ങൾക്ക് അംഗോള നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുള്ള എക്സ് പോസ്റ്റിലാണ് മോദി നിലപാട് ആവർത്തിച്ചത്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com