അതിർത്തികളിൽ പാക് പ്രകോപനം തുടരുന്നു; പാക് പോസ്റ്റുകളും ഭീകരരുടെ ലോഞ്ചിങ് പാഡുകളും തകർത്ത് ഇന്ത്യൻ സൈന്യം

അതിനിടെ പഞ്ചാബിലെ ജലന്ധറിൽ പാകിസ്താൻ മിസൈൽ കണ്ടെത്തിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട് . വിദേശകാര്യ മന്ത്രാലയത്തിൻ്റെ വാർത്താസമ്മേളനത്തിൽ വ്യക്തമായ വിവരങ്ങൾ പുറത്തുവിടും.
അതിർത്തികളിൽ പാക് പ്രകോപനം തുടരുന്നു; പാക് പോസ്റ്റുകളും ഭീകരരുടെ ലോഞ്ചിങ് പാഡുകളും തകർത്ത് ഇന്ത്യൻ സൈന്യം
Published on

ജമ്മു സെക്ടറിലെ ബിഎസ്എഫ് പോസ്റ്റിന് നേരെ പാക് ആക്രമണം. ഒരു പ്രകോപനവും ഇല്ലാതെയാണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ പാക് ആക്രമണം ആരംഭിച്ചത്. അതോടെ ബിഎസ്എഫ് തിരിച്ചടിച്ചു. അതിർത്തിയിലെ പാക് റെയ്ഞ്ചേഴ്സിൻ്റെ പോസ്റ്റുകൾക്ക് ഉൾപ്പടെ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ദൃഢനിശ്ചയം അചഞ്ചലമാണെന്നും ബിഎസ്എഫ് വ്യക്തമാക്കി.

ജമ്മുകശ്മീരിൽ പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളിൽ അഞ്ച് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രജൗരി, പൂഞ്ച്, ജമ്മു ജില്ലകളിലായാണ് അഞ്ച് മരണം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ടവരിൽ ഒരു ഉന്നത ഉദ്യോഗസ്ഥനും ഉൾപ്പെടുന്നതായാണ് വിവരം. അഡീഷണൽ ഡിസ്ട്രിക് ഡെവലപ്മെൻ്റ് കമ്മീഷണർ രാജ് കുമാർ താപ്പയാണ് കൊല്ലപ്പെട്ടത്.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിരവധി പേർ ചികിത്സയിലാണ്. ജമ്മുവിൽ പാക് ആക്രമണം നടന്ന പ്രദേശങ്ങളിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സന്ദർശനം നടത്തി.

ഇന്ത്യക്കെതിരെ ഡ്രോണുകൾ അയച്ച പാക് പോസ്റ്റുകളും ജമ്മുവിന് സമീപത്തെ ഭീകരവാദികളുടെ ലോഞ്ചിങ് പാഡുകളും സൈന്യം തകർത്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. അതിനിടെ പഞ്ചാബിലെ ജലന്ധറിൽ പാകിസ്ഥാൻ മിസൈൽ കണ്ടെത്തിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിൻ്റെ വാർത്താസമ്മേളനത്തിൽ വ്യക്തമായ വിവരങ്ങൾ പുറത്തുവിടും.

അതേ സമയം ഇന്ത്യൻ അതിർത്തികളിൽ കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത് അതിർത്തി ഗ്രാമങ്ങളിലെ പൗരന്മാർ വീടുകൾക്ക് പുറത്തിറങ്ങരുത്. പഞ്ചാബിലും, ജമ്മു കശ്മീരിലും വിവിധയിടങ്ങളിൽ ബ്ലാക്ക് ഔട്ട്. ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതോടെ ഇന്ത്യ-നേപ്പാൾ അതിർത്തിയിലും സുരക്ഷ കർശനമാക്കിയിരിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com