പാലക്കാട് ഡിവിഷൻ വിഭജിക്കില്ല: കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്

കേരളത്തിലെ 35 സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കും
പാലക്കാട് ഡിവിഷൻ വിഭജിക്കില്ല: കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്
Published on
Updated on

പാലക്കാട് ഡിവിഷൻ വിഭജിക്കില്ലെന്ന് വ്യക്തമാക്കി റയിൽവെ മന്ത്രി അശ്വനി വൈഷ്ണവ്. ഇത്തരം അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ 35 സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കും.കേരളത്തിന് 3011 കോടി റയിൽവെ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ടെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ എല്ലായിടത്തും 100 ശതമാനം വൈദ്യുതിവൽക്കരിച്ചു കഴിഞ്ഞു. റെയിൽവേ വികസനത്തിന് ഇനി 459 ഹെക്ടർ ഭൂമി കൂടി ആവശ്യമാണ്. ഇതുവരെ കിട്ടിയത് 65 ഹെക്ടർ മാത്രമാണെന്നും മന്ത്രി അറിയിച്ചു.

പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചു പൂട്ടുകയാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നതിനെ തുടർന്ന് കേരളത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുന്നിൽ നിൽക്കുന്ന പാലക്കാട് ഡിവിഷൻ അടച്ചു പൂട്ടുവാനുള്ള നീക്കത്തിനെതിരെ മന്ത്രി വി അബ്ദുറഹിമാൻ അശ്വിനി വൈഷ്ണവിന് കത്തെഴുതിയിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com